അമരാവതി: ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനയാത്രയ്‌ക്കിടെ ഐപിഎസ് ഉദ്യോഗസ്ഥന്റെ ജീവൻ രക്ഷിച്ച് തെലങ്കാന ഗവർണർ ഡോ. തമിഴിസെ സൗന്ദര രാജൻ. 1994 ഐപിഎസ് ഉദ്യോഗസ്ഥനായ കൃപാനന്ദ് ത്രിപാഠി ഉജൈലയാണ് ഗവർണറുടെ പരിചരണത്തിൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. കൃപാനന്ദിന് ശാരീരിക അസ്വസ്ഥതകൾ നേരിട്ടപ്പോൾ വേഗത്തിൽ സ്‌റ്റെതസ്‌കോപ്പുമായി സമീപമെത്തി പരിശോധിക്കുകയായിരുന്നു. തമിഴിസെയുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ഗവർണർ മാഡം എന്റെ ജീവൻ രക്ഷിച്ചു. ഒരു അമ്മയെപ്പോലെ അവർ എന്നെ സഹായിച്ചു. അല്ലെങ്കിൽ എനിക്ക് ആശുപത്രിയിലെത്താൻ കഴിയുമായിരുന്നില്ല.അവർ ആ വിമാനത്തിൽ ഇല്ലായിരുന്നുവെങ്കിൽ, എനിക്ക് അത് സാധ്യമാകുമായിരുന്നില്ല. അവർ എനിക്ക് ഒരു പുതിയ ജീവിതം നൽകി,’ തമിഴിസെയ്‌ക്ക് നന്ദി പറഞ്ഞ് കൃപാനന്ദ് വ്യക്തമാക്കി.
നിലവിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
















Comments