മുംബൈ : ജുഹു ബീച്ച് തീരത്ത് വൻതോതിൽ ജെല്ലി ഫിഷുകളും ടാർബോളുകളും കരയ്‌ക്കടിഞ്ഞു. വിഷമുള്ള ഒന്നാണ് ജെല്ലിഫിഷുകൾ . ഇവ ദേഹത്ത് പറ്റിയാൽ കഠിനമായ ചൊറിച്ചിൽ, പൊള്ളൽ, വീക്കം എന്നിവയ്‌ക്ക് കാരണമാകും. ഇത് കണക്കിലെടുത്ത് ബീച്ചിലെത്തുന്ന സന്ദർശകർ ജാഗ്രത പാലിക്കാൻ ഭരണകൂടം നിർദ്ദേശം നൽകി.
ഞായറാഴ്ചകളിൽ കടൽത്തീരത്ത് താരതമ്യേന വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ഈ സാഹചര്യത്തിൽ ജെല്ലിഫിഷുമായും ടാർബോളുകളുമായും അടുത്തിടപഴകുന്നത് ഒഴിവാക്കാൻ ബീച്ചിലെ ലൈഫ് ഗാർഡ് ഉദ്യോഗസ്ഥർ നിരന്തരം സന്ദർശകർക്ക് നിർദ്ദേശം നൽകുന്നുണ്ട്.
ജൂലൈ 10 നും ജുഹു ബീച്ചിന്റെ തീരത്ത് മാലിന്യം നിറഞ്ഞ ടാർബോളുകൾ കരയ്‌ക്കടിഞ്ഞിരുന്നു. അതേസമയം കഴിഞ്ഞ വർഷം മൺസൂൺ കാലത്ത് മാത്രമാണ് ജല്ലിഫിഷുകളെ മുംബൈയിൽ കണ്ടെത്തിയത്. പെട്രോളിയത്തിന്റെ കട്ടിയുളള രൂപഭേദമാണ് ടാർബോളുകൾ. വൻതോതിൽ സമുദ്രമലിനീകരണത്തിന് കാരണമാകുന്നതാണ് ഇവ.
Comments