ന്യൂഡൽഹി: രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച് സ്ഥാനമൊഴിയുന്ന രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. അദ്ദേഹം രാജ്ഘട്ടിലെ സമാധി സ്ഥലത്ത് പ്രത്യേക പ്രാർത്ഥനകൾ നടത്തി. നാളെ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് അദ്ദേഹം രാജ്ഘട്ടിലെത്തിയത്. മഹാത്മാവിന്റെ ദർശനങ്ങളും ഉപദേശങ്ങളും മാതൃകയാക്കാനും ഗാന്ധിജിയുടെ ജീവിതം പ്രചോദനമായി കാണാനും ജനങ്ങൾക്ക് നിരന്തരം ഉപദേശം നൽകിയിരുന്ന രാഷ്‌ട്രപതിയായിരുന്നു രാംനാഥ് കോവിന്ദ് എന്ന് രാഷ്‌ട്രപതി ഭവൻ ചൂണ്ടിക്കാട്ടി.
സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി രാംനാഥ് കോവിന്ദ് വൈകിട്ട് ജനങ്ങളെ അഭിസംബോധന ചെയ്യും. ഓൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലൂടെയും ഇത് സംപ്രേഷണം ചെയ്യും രാഷ്‌ട്രപതിയെന്ന നിലയിൽ രാജ്യത്തെ സേവിക്കാൻ അവസരം നൽകിയ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി വിടവാങ്ങൽ ചടങ്ങിൽ വ്യക്തമാക്കിയിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങൾക്കുമൊപ്പവും പല മേഖലകളിൽ നിന്നുള്ള വ്യക്തികളുമായും പ്രവർത്തിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക പരിഗണന നൽകിയതിനും നന്ദി രേഖപ്പെടുത്തി. പാർലമെന്റ് നടപടികൾ കൃത്യതയോടെ നടപ്പാക്കുന്ന ഉപരാഷ്‌ട്രപതി എം വെങ്കയ്യാ നായിഡുവിനും സ്പീക്കർ ഓം ബിർലയ്‌ക്കും പ്രത്യേക നന്ദി അറിയിച്ചു.
ഭരണഘടനയുടെ 79-ാം അനുച്ഛേദം രാഷ്‌ട്രപതിയും ഇരു സഭകളുമടങ്ങുന്ന പാർലമെന്റിനുള്ള വ്യവസ്ഥകൾ ഉറപ്പാക്കുന്നു. ഇത്തരം വ്യനസ്ഥകൾ പ്രകാരം രാഷ്‌ട്രത്തിന്റെ അഭിഭാജ്യ ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക് സഭ സ്പീക്കർ ഓം ബിർല, കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
കോവിന്ദിന്റെ രാം നാഥ് കോവിന്ദിന്റെ പിൻഗാമിയായി ദ്രൗപതി മുർമുവാണ് രാജ്യത്തിന്റെ 15 ാം രാഷ്‌ട്രപതിയായി ചുമതലയേൽക്കുക. തിങ്കളാഴ്ചയാണ് മുർമുവിന്റെ സത്യപ്രതിജ്ഞ.
പരമോന്നത ഭരണഘടനാ പദവിയിലെത്തുന്ന ആദിവാസി വിഭാഗത്തിലെ ആദ്യ അംഗവും രണ്ടാമത്തെ വനിതയുമാണ് മുർമു.സ്വാതന്ത്ര്യാനന്തരം ജനിക്കുന്ന ആദ്യത്തെ രാഷ്‌ട്രപതിയും ഈ പദവി വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് അവർ.
















Comments