പത്തനംതിട്ട: ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. പത്തനാപരം സബ് റീജിയണൽ ഓഫീസിലെ എംവിഐ എ.എസ് വിനോദിനെതിരെയാണ് നടപടി. പെൺകുട്ടി മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകിയതിന് പിന്നാലെയാണ് നടപടി.
ഡ്രൈവിങ് ടെസ്റ്റിനിടയിലും, വഴിയിൽ തടഞ്ഞു നിർത്തിയും ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു പരാതി. ഈ പരാതിയിൽ ഗതാഗത കമ്മീഷണർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം വിനോദിനെതിരെ ചിലർ മോട്ടോർ ഡ്രൈവിംഗ് സ്‌കൂളുകാരുമായി ചേർന്ന് ആസൂത്രിതമായി സൃഷ്ടിച്ച പരാതിയാണിതെന്നും ആക്ഷേപമുണ്ട്.
മോട്ടോർ ഓഫീസേഴ്‌സ് അസോസിയേഷൻ സംഘടന നോതാവാണ് വിനോദ് കുമാർ.
Comments