വിമാനത്തിനുള്ളിൽ വിളമ്പിയ ആഹാരത്തിനുള്ളിൽ പാമ്പിന്റെ തല ലഭിച്ചതായി പരാതി. തുർക്കി-ജർമനി ലെഷർ എയർലൈൻ കമ്പനിയുടെ ഫ്‌ളൈറ്റിൽ നിന്നാണ് പാമ്പിന്റെ തല ലഭിച്ചത് . വിവരം അറിഞ്ഞ എയർലൈൻസ് അധികൃതർ പാചകവിതരണ കമ്പനിയായ സാൻകാക് ഇൻഫ്‌ളൈറ്റ് അധികൃതരുമായി സംസാരിച്ചു . സംഭവത്തിൽ ഗുരുതര വീഴ്ച പറ്റിയതിൽ എയർലൈൻസ് യാത്രാക്കാരോട് ഖേദം പ്രകടിപ്പിച്ചു . എന്നാൽ തങ്ങളുടെ പക്കൽ നിന്നും ഇത്തരത്തിൽ ഒരു വീഴ്ച സംഭവിക്കില്ല എന്നാണ് കാറ്ററിംഗ് കമ്പനി മറുപടി പറഞ്ഞത് .
250 ഡിഗ്രി ചൂടിൽ പാചകം ചെയ്യുന്ന ആഹാരപദാർത്ഥത്തിൽ പാമ്പിന്റ തല കണ്ടു എന്ന വാദത്തോട് വിയോജിപ്പ് രേഖപ്പെടുത്തുകയാണ് . വിമാനത്തിന്റെ അകത്ത് പാമ്പിന്റെ തല കണ്ടു എന്ന വാദം തികച്ചും അടിസ്ഥാനരഹിതമാണെന്നും , മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ബോധപൂർവ്വമുള്ള ശ്രമമാണിതെന്നും കാറ്ററിംഗ് കമ്പനി ഉടമ വ്യക്തമാക്കി .
അങ്കാറയിൽ നിന്നും ഡസൽഡോർഫിലേക്ക് യാത്ര തിരിച്ച വിമാനത്തിലാണ് ഈ സംഭവം. ആഹാരം കഴിക്കാനായി തുടങ്ങുമ്പോഴാണ് പാമ്പിന്റെ തല ഭക്ഷണത്തിൽ കണ്ടത് . ഉടനെ വിമാനത്തിനകത്തുള്ള ജീവനക്കാർ വന്നെങ്കിലും സ്ഥിതിഗതികൾ വഷളായിരുന്നു . ഇതിനോടകം തന്നെ ആഹാരത്തിലെ പാമ്പിൻ തലയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു . എന്നാൽ ഈ സംഭവം തങ്ങൾക്ക് വലിയ മാനക്കേടുണ്ടാക്കി എന്ന് വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കി .
















Comments