തിരുവനന്തപുരം: കാർഗിൽ വിജയ് ദിവസിൽ യുദ്ധവീരൻ വിക്രം ബത്രയ്‌ക്ക് പാങ്ങോട് മിലിറ്ററി സ്റ്റേഷനിൽ ആദരം. വെള്ളത്തിനടിയിൽ വിക്രം ബത്രയുടെ പടൂകൂറ്റൻ ഛായാചിത്രം തീർത്താണ് അദ്ദേഹത്തിന് ആദരവ് അർപ്പിച്ചത്. പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷ് ആണ് വെള്ളത്തിനടിയിൽ ചിത്രം വരച്ചത്.
ബോണ്ട് വാട്ടർ സ്പോർട്ട്സ് ലിമിറ്റഡിലെ സ്‌കൂബാ ടീമുമായി സഹകരിച്ചാണ് ഇന്ത്യൻ സൈന്യം പരിപാടി സംഘടിപ്പിച്ചത്. ചിത്രത്തിന് 50 അടി നീളവും 30 അടി വീതിയുമുണ്ട്. 1500 ചതുരശ്ര അടിയിലാണ് വിക്രം ബത്രയുടെ ചിത്രം തീർത്തിരിക്കുന്നത്. എട്ട് മണിക്കൂറോളം സമയം എടുത്താണ് വെള്ളത്തിനടിയിലെ ചിത്രം പൂർത്തിയാക്കിയത്. വെള്ളത്തിനടിയിലെ പടുകൂറ്റൻ ചിത്രം യുആർഎഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി. പരിപാടിയിൽവെച്ചു തന്നെ അധികൃതർ ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കേറ്റ് അംഗങ്ങൾക്ക് കൈമാറി.
പാങ്ങോട് മിലിറ്ററി സ്റ്റേഷൻ കമാൻഡറായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. പരിപാടിയ്‌ക്ക് ശേഷം അദ്ദേഹം ഡാവിഞ്ചി സുരേഷിനും മറ്റ് അംഗങ്ങൾക്കും മൊമെന്റോ വിതരണം ചെയ്തു. ഇതിന് ശേഷം സ്റ്റേഷൻ കമാൻഡറും മറ്റ് സൈനികരും വാർ മെമ്മോറിയലിൽ എത്തി യോദ്ധാക്കൾക്ക് ആദരാജ്ഞലികളും അർപ്പിച്ചു.
Scuba divers worked 8hrs to create a 1500sqft underwater tile portrait of #IndianArmy war hero (late) Capt Vikram Batra (Parma Vir Chakra) , at the Pangode Military station #kerala
He made the supreme sacrifice at the age of 24! #KargilHeroes #KargilWar pic.twitter.com/SVUvkHDC8i
— Sidharth.M.P (@sdhrthmp) July 26, 2022
Comments