മുംബൈ : നഗ്‌ന ഫോട്ടോഷൂട്ട് നടത്തി വിവാദത്തിലായ താരം രൺവീർ സിംഗിനായി വസ്ത്ര ശേഖരണം. നേകി കി ദീവാർ എന്ന സംഘടനയുടെ നേതൃത്വത്തിൽ മധ്യപ്രദേശിലെ ഇൻഡോറിലാണ് ആളുകൾ ഇതിനായി പ്രത്യേക പെട്ടി സ്ഥാപിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇവർ പങ്കുവെച്ചിട്ടു ണ്ട്.
തെരുവിലെ മേശയിൽ വെച്ചിരിക്കുന്ന പെട്ടിയിൽ ആളുകൾ വസ്ത്രങ്ങൾ നിക്ഷേപിക്കുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. പെട്ടിക്ക് പുറത്ത് ഫോട്ടോഷൂട്ടിലെ രൺവീറിന്റെ ചിത്രവും ഒട്ടിച്ചിട്ടുണ്ട്. മാനസിക മാലിന്യത്തിൽ നിന്ന് വൃത്തിയുള്ള ഇൻഡോർ നഗരത്തെ മുക്തമാക്കാൻ തീരുമാനിച്ചു എന്നും പെട്ടിക്ക് പുറത്ത് എഴുതിയിട്ടുണ്ട്.
സമൂഹമാദ്ധ്യമങ്ങളിലൂടെ നഗ്‌നചിത്രങ്ങൾ പങ്കുവെച്ച് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് നടൻ രൺവീർ സിംഗിനെതിരെ പോലീസ് കേസെടുത്തിരുന്നു. മുംബൈയിലെ ഒരു സന്നദ്ധ സംഘടന നൽകിയ പരാതിയിലാണ് കേസെടുത്തത്.
നടനെതിരെ ഐടി ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുക്കണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. ഇത് പബ്ലിസിറ്റിക്കുള്ള ശ്രമമാണ്. ഇത്തരം ശ്രമങ്ങൾ എതിർക്കപ്പെടണമെന്നും പരാതിയിൽ ആരോപിച്ചിരുന്നു. കേസിന് കാരണമായിരിക്കുന്നത് പൂർണ്ണ നഗ്‌നനായി നടൻ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് .പേപ്പർ എന്ന മാഗസീന് വേണ്ടി എടുത്ത ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ധാരാളമായി പ്രചരിച്ചിരുന്നു.
















Comments