മംഗളൂരു: കർണാടകയിൽ യുവമോർച്ച ജില്ലാ സെക്രട്ടറി പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ പ്രതികൾ എത്തിയത് കേരള രജിസ്‌ട്രേഷനിലുള്ള ബൈക്കിലാണെന്ന് സൂചന. ദക്ഷിണ കന്നഡയിലെ ബെല്ലാരിയിൽ ഇന്നലെയായിരുന്നു ദാരുണ സംഭവം. ബൈക്കിലെത്തിയ അജ്ഞാതസംഘം പ്രവീണിനെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.
ബെല്ലാരിയിൽ കോഴിക്കട നടത്തുകയായിരുന്ന പ്രവീൺ, കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. കേരള രജിസ്‌ട്രേഷനിലുള്ള ബൈക്കിലെത്തിയ രണ്ട് പേരാണ് കൊലപാതകം നടത്തിയതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദൃക്‌സാക്ഷികളും പോലീസിന് ഈ മൊഴി നൽകിയിട്ടുണ്ട്. കേരള-കർണാടക അതിർത്തി പ്രദേശം കൂടിയാണ് ഈ സ്ഥലം.
#WATCH | Karnataka: "We want justice" slogans raised by many BJP workers protesting against the killing of BJP Yuva Morcha worker Praveen Nettaru.
(Visuals from Bellare & Puttur in Dakshina Kannada) pic.twitter.com/troB6yCjjv
— ANI (@ANI) July 26, 2022
അതേസമയം കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ക്രൂരമായ കൊലപാതകം നടത്തിയ എത്രയും വേഗം കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ബെല്ലാരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















Comments