ബെംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിന് ഇസ്ലാമിസ്റ്റുകൾ കഴുത്തറത്ത് കൊന്ന കനയ്യലാലിന്റെ കൊലപാതക കേസുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെടുന്നു.
ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ കനയ്യലാലിനെ കഴുത്തറത്ത് കൊന്ന സംഭവത്തിൽ പ്രവീൺ വലിയ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കനയ്യലാലിന്റെ കൊലപാതകത്തിനെതിരെ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ പങ്ക് വെച്ചിരുന്നു. കൊലപാതകത്തിൽ അദ്ദേഹം ഇസ്ലാമിസ്റ്റുകളെ ചോദ്യം ചെയ്യുകയും വിമർശിക്കുകയും ചെയ്തിരുന്നു.
ദേശീയ വികാരങ്ങളെ പിന്തുണച്ചതിന് ഒരു പാവം തയ്യൽക്കാരന്റെ തലയറുത്തപ്പോൾ നിങ്ങൾ എവിടെയായിരുന്നു, അവരുടെ അടുത്ത ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. നീ എവിടെ ആണ്? നിങ്ങളുടെ ശബ്ദം കത്തുന്നത് കാരണം മരിച്ചോ? കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്താണ് ഈ മരണം സംഭവിച്ചിരിക്കുന്നത്. ഒരു പാവപ്പെട്ട തയ്യൽക്കാരന്റെ ജീവിതത്തോട് നീ കരുണ കാണിക്കണം എന്ന രീതിയിലായിരുന്നു പ്രവീണിന്റെ പോസ്റ്റുകൾ.
കനയ്യലാലിന്റെ കൊലപാതകം ചോദ്യം ചെയ്തതിന് പ്രതികാരമായിട്ടാണോ കൊലപാതകമെന്ന സംശയം ബലപ്പെടുകയാണ്. ഹൈന്ദവ ആശയങ്ങൾ പ്രചരിപ്പിച്ചതിൽ പ്രവീണിനെതിരെ ചിലർ ഭീഷണി മുഴക്കിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് ആറു പേർ കൂടി കസ്റ്റഡിയിലായി. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം 21 ആയി. ഇവർ എല്ലാവരും പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരാണ്
















Comments