തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചതിൽ വിറളി പൂണ്ട് വീണ്ടും ജിഹാദികൾ . സൈബറിടങ്ങളിൽ ജോസഫ് മാഷിനെ അപകീർത്തി പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങളാണ് നടക്കുന്നത് . 2010 ൽ മതനിന്ദ ആരോപണത്തെ തുടർന്ന് പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടി മാറ്റിയിരുന്നു . സംഭവത്തെ തുടർന്ന് ന്യൂമാൻ കോളേജിലെ ജോലിയിൽ നിന്നും അദ്ദേഹത്തെ പിരിച്ചു വിടുകയുണ്ടായി .
സമൂഹത്തിൽ തീർത്തും ഒറ്റപ്പെട്ട സാഹചര്യത്തിൽ ജീവിക്കേണ്ടി വന്ന അദ്ദേഹം പോപ്പുലർ ഫ്രണ്ട് തീവ്രവാദികളുടെയും , പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളുടെയും നിരന്തരം ഭീഷണികൾക്ക് ഇരായിയികൊണ്ടിരുന്നു . മാനസിക സമ്മർദ്ദംമൂലം അദ്ദേഹത്തിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തതിരുന്നു . തന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച അറ്റു പോകാത്ത ഓർമ്മകൾ എന്ന പുസ്തകത്തിനാണ് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് . എന്നാൽ കേരളത്തിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വീണ്ടും അദ്ദേഹത്തിനെതിരെ വാളെടുക്കുകയാണ് . അബ്ദുൽ നാസർ മദനിയുടെ പ്രസംഗത്തിൽ നബി നിന്ദ നടത്തുന്നവർക്കെതിരെ വാളെടുക്കണം എന്ന ഭാഗമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് .
ക്രൂരമായി വേട്ടയാടിയിട്ടും അദ്ദേഹത്തിന്റെ ചോരക്ക് വേണ്ടി അവർ ഇന്നും ദാഹിക്കുന്നു എന്നും , ജിഹാദികളുടെ ഇരയായി ജീവിക്കേണ്ടി വന്ന ജീവിക്കുന്ന രക്തസാക്ഷിയാണ് തൻ എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് . എന്നാൽ പോപ്പുലർ ഫ്രണ്ട് ജിഹാദി സൈബർ ഗ്രൂപ്പുകൾ മതനിന്ദ ആരോപിക്കുന്നവർക്കെതിരെ താലിബാൻ മോഡൽ അക്രമം നടത്തണമെന്ന അഹ്വാനമാണ് പ്രചരിപ്പിക്കുന്നത് . ഇത് സാക്ഷര കേരളത്തിൽ തന്നെയാണ് നടക്കുന്നതെന്നോർക്കുമ്പോൾ പേടിയാകുന്നു എന്നാണ് മറ്റു ചിലർ അഭിപ്രായപ്പെടുന്നത് .
















Comments