ന്യൂഡൽഹി : പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ‘ബാറ്റിൽഗ്രൗണ്ട്‌സ് മൊബൈൽ ഇന്ത്യ’യെ നിരോധിച്ചു. താത്കാലികമായാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ആപ്പ് സ്‌റ്റോറിൽ നിന്നും പ്ലേസ്റ്റോറിൽ നിന്നും ഗെയിം നീക്കം ചെയ്തതായി ക്രാഫ്റ്റൺ അറിയിച്ചു. കേന്ദ്രമാണ് ഇത് സംബന്ധിച്ച നടപടി സ്വീകരിച്ചത്.
ഗെയിം കളിക്കാൻ സമ്മതിക്കാത്തതിന് 16കാരൻ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഗെയിമിനെതിരെ പ്രഹാർ എന്ന എൻജിഒ ഹർജി സമർപ്പിച്ചിരുന്നു. ബാറ്റിൽ ഗ്രൗണ്ട്‌സ് മൊബൈൽ ഇന്ത്യ എന്നത് നേരത്തെ രാജ്യം നിരോധിച്ച പബ്ജി തന്നെയാണെന്നും ഇവർ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രം ഗെയിം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്.
നേരത്തെ ഗെയിം നിരോധിച്ചതിന് പിന്നാലെ വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി 2020 സെപ്തംബറിൽ ഇന്ത്യയിൽ തിരികെയെത്താനുള്ള ശ്രമം പബ്ജി ആരംഭിച്ചിരുന്നു. ഇതിനായാണ് പബ്ജി ഇന്ത്യൻ പതിപ്പ് ഇവർ പുറത്തിറക്കിയത്. ഇന്ത്യൻ മാർക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതായിരുന്നു ഈ പതിപ്പ്.
Comments