കണ്ണൂർ: പാനൂരിൽ വീണ്ടും ബോംബുകൾ കണ്ടെത്തി. രണ്ട് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വള്ളങ്ങാട്ടെ കടയിൽ നിന്നുമാണ് ബോംബുകൾ പിടിച്ചെടുത്തത്. കട ദീർഘനാളായി അടച്ചിട്ടിരിക്കുകയാണ്. ഇവിടെവെച്ച് ആരെങ്കിലും ബോംബ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നോയെന്നാണ് പോലീസിന്റെ സംശയം.
രാവിലെയോടെയാണ് ബോംബുകൾ കണ്ടെത്തിയത്. കടയിൽ ബോംബ് സ്‌ക്വാഡും പോലീസും ചേർന്ന് പരിശോധന നടത്തിയിരുന്നു. ഇതിലാണ് ബോംബുകൾ കണ്ടെത്തിയത്. പിന്നീട് ബോംബുകൾ നിർവ്വീര്യമാക്കി.
കഴിഞ്ഞ മെയ് മാസത്തിലും ഇവിടെ നിന്നും ബോംബുകൾ കണ്ടെത്തിയിരുന്നു. മേപ്പാട് ഭാഗത്ത് നിന്നും മൂന്ന് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. ചാവശ്ശേരിയിൽ ആഴ്ചകൾക്ക് മുൻപാണ് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് അസം സ്വദേശിയായ അച്ഛനും മകനും കൊല്ലപ്പെട്ടത്.
















Comments