ബംഗളൂരു: യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ ഷഫീഖും കുടുംബവും വരുമാനത്തിനായി ആശ്രയിച്ചിരുന്നത് പ്രവീൺ നെട്ടാരുവിനെ. ഷഫീഖിന്റെ പിതാവ് ഇബ്രാഹിം പ്രവീണിന്റെ ഇറച്ചികടയിലെ തൊഴിലാളിയാണ്. പ്രവീണിന്റെ കൊലയാളി സംഘത്തെ സഹായിച്ച സംഭവത്തിലാണ് ഷഫീഖിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഷഫീഖിന്റെ അറസ്റ്റിന് പിന്നാലെ ഇബ്രാഹിം പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് താൻ ജോലി ചെയ്തിരുന്നത് പ്രവീണിന്റെ കടയിലാണെന്ന് വ്യക്തമാക്കിയത്. ഷഫീഖും, പ്രവീണും തമ്മിൽ നല്ല ബന്ധത്തിലായിരുന്നുവെന്നും ഇവർ തമ്മിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നും ഇബ്രാഹിം പറഞ്ഞിരുന്നു.
പ്രവീൺ നെട്ടാരുവിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കൊലയാളി സംഘത്തിന് ചോർത്തി നൽകിയതിനാണ് ഷഫീഖിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇബ്രാഹിം കടയിലെ തൊഴിലാളിയായതിനാൽ ഇത് മുതലെടുത്തായിരുന്നു പ്രവീണിന്റെ വിവരങ്ങൾ ഷഫീഖ് ചോർത്തിയിരുന്നത്. പ്രവീൺ കൊല്ലപ്പെട്ട ദിവസവും വിവരങ്ങൾ ഇയാൾ കൊലയാളി സംഘത്തിന് നൽകിയിരുന്നു.
അതേസമയം പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഷഫീഖിനെ പങ്കില്ലെന്നാണ് ഇബ്രാഹിം പറയുന്നത്. തങ്ങൾ മറ്റൊരു മതത്തിൽപ്പെട്ടവരായതിനാൽ വേട്ടയാടപ്പെടുകയാണ്. എന്തിനാണ് തന്റെ മകനെ അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്നും ഇബ്രാഹിം പറഞ്ഞിരുന്നു.
ആരെയാണോ കൊല ചെയ്യാൻ ഉദ്ദേശിക്കുന്നത് അവരുടെ അടുപ്പക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്ന രീതിയിലാണ് മതതീവ്രവാദികൾ അനുവർത്തിച്ചു പോരുന്നത്. നുപൂർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ മതതീവ്രവാദികൾ കൊലപ്പെടുത്തിയ കെമിസ്റ്റ് ഉമേഷ് കോൽഹേയുടെ വിവരങ്ങൾ ചോർത്തിയതും അദ്ദേഹത്തോട് വളരെയധികം അടുപ്പമുള്ളയാളാണ്. കോൽഹേയുടെ സ്ഥാപനത്തിന് തൊട്ടടുത്തുള്ള കടയുടെ ഉടമയാണ് വിവരങ്ങൾ പ്രതികൾക്ക് കൈമാറിയത്.
















Comments