ന്യൂഡൽഹി: ഊർജ്ജമേഖലയിൽ വിപ്ലവം സൃഷ്ടിച്ച പുരോഗതിയാണ് രാജ്യം കൈവരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പവർ @ 2047 എന്ന പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. പഴയകാലത്തെ അപേക്ഷിച്ച് ഇന്ത്യ ഊർജ്ജ ഉൽപ്പാദക മേഖലയിൽ വൻ കുതിച്ചു ചാട്ടമാണ് നടത്തിയതെന്നും , വരൻ പോകുന്ന കാലം നമുക്കവകാശപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ഇന്ത്യയിൽ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കാനുള്ള പരിശ്രമം സർക്കാർ നടത്തുകയാണ്. എല്ലാവർക്കും വെളിച്ചവും , വെള്ളവും എത്തിക്കാൻ സർക്കാർ നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. തദ്ദേശ സ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ട് അവ പൂർത്തിയാക്കി വരുന്നതായും പ്രധാനമന്ത്രി വ്യകതമാക്കി. നമ്മുടെ ഈ പോരാട്ടം ഭാരതത്തിലെ മുഴുവൻ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുക എന്നതാണ്. അതിനായി സർക്കാർ ജനങ്ങളോടൊപ്പം നിന്ന് പോരാടുകയാണ്.
ഇന്ത്യയിലെ ഗ്രാമങ്ങളിലെ സാധാരണക്കാരായ സ്ത്രീകളെ സഹായിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്‌ക്കരിച്ച ഉജ്ജ്വൽ യോജന പദ്ധതി പ്രകാരം 50 ദശ ലക്ഷം ഗ്യാസ് കണക്ഷനുകൾ എത്തിച്ചു നല്കാൻ ഇതിനോടകം സാധിച്ചു. ഇതൊരു വലിയ കാര്യമായി നമ്മൾ കരുതണം. സാധാരണ രീതിയിലുള്ള ജീവിതം നയിച്ചിരുന്ന വീട്ടമ്മമാർക്ക് എൽ പി ജി കണക്ഷൻ വലിയ ആശ്വാസമാണ് നൽകിയത്. 2020ൽ രാജ്യത്തെ 8 കോടി ജനങ്ങൾക്ക് എൽ പി ജി കണക്ഷനുകൾ വിതരണം ചെയ്യണമെന്നായിരുന്നു സർക്കാർ തീരുമാനിച്ചിരുന്നത്.എന്നാൽ 2019 സെപ്റ്റംബർ 7 ന് മഹാരാഷ്‌ട്രയിലെ ഔറംഗാബാദിൽ വച്ച് നടന്ന പരിപാടിയിൽ പ്രധാനമന്ത്രി 8 കോടി എൽ പി ജി കണക്ഷനുകൾ കൈമാറി ആ ദൗത്യം പൂർത്തിയാക്കി.
രാജ്യത്തിന്റെ വളർച്ചയിൽ ജനങ്ങളുടെ സഹകരണം വളരെ വലുതാണ്. സർക്കാരിനോട് വളരെ അനുഭാവപൂർവ്വമായിട്ടാണ് നമ്മുടെ ജനത സഹകരിക്കുന്നത്. ഇത് രാജ്യ പുരോഗതിക്ക് വലിയ മുതൽക്കൂട്ടാണ്. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സൂപ്പർ പവർ ആയിട്ട് മാറാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ മുഴുവൻ ഗ്രാമഗങ്ങളിലും ഊർജ്ജം എത്തിക്കുന്നത് മൂലം നമുക്കത് നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments