നോയിഡ: വ്യജ ബാങ്ക് അക്കൗണ്ടുകൾ വഴി അനധികൃത സാമ്പത്തിക ഇടപാട് നടത്തിയിരുന്ന മൂന്ന് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്. കള്ളപ്പണം വെളുപ്പിച്ച കേസിൽ നോയിഡയിൽ നിന്നാണ് പ്രതികൾ അറസ്റ്റിലായത്. ഗാൻഷൗ പ്രദേശത്തെ ചെൻ ജുൻഫെഗ്, യുവാനിലെ ലി പെൻഫെയ്,ഷാങ്കായിലെ സാങ്ക് ക്വിചോ എന്നിവരെയാണ് എസ്ടിഎഫ് അറസ്റ്റ് ചെയതത്.
ഇതേ കേസിൽ കള്ളപ്പണം വെളുപ്പിച്ചതിന് രണ്ട് ചൈനീസ് പൗരന്മാരെ നോയിഡ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ എസ്ടിഎഫിന്റെ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
















Comments