പത്തനംതിട്ട: പന്തളത്ത് 159 ഗ്രാം മയക്കുമരുന്നുമായി പിടിയിലായ ഡി വൈ എഫ് ഐ പ്രവർത്തകർ അടങ്ങുന്ന സംഘത്തെ കുറിച്ച് പോലീസിന് വിവരം നൽകിയത് കരുനാഗപ്പള്ളിയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ഡി വൈ എഫ് പ്രവർത്തകരെന്ന് റിപ്പോർട്ട്. ഡിവൈഎഫ്‌ഐ പറക്കോട് മേഖലാ ഭാരവാഹി രാഹുൽ ആർ നായർ ആണ് പന്തളം കേസിൽ പിടിയിലായ ഒന്നാം പ്രതി. രണ്ടാം പ്രതി ആര്യൻ ഡിവൈഎഫ്‌ഐ പെരിങ്ങനാട് വടക്ക് മേഖലയിലെ വായനശാലാ യൂണിറ്റ് ഭാരവാഹിയും നാലാം പ്രതി ഷിജിൻ കൊടുമൺ മേഖലയിലെ സജീവ ഡിവൈഎഫ്‌ഐ പ്രവർത്തകനുമാണ്. കൊല്ലം കുന്നിക്കോട് സ്വദേശി ഷാഹിന, വിധു കൃഷ്ണൻ എന്നിവരും ഇവർക്കൊപ്പം പിടിയിലായിട്ടുണ്ട്.
പ്രതികളിൽ നിന്നും എം ഡി എം ഐക്ക് പുറമേ കഞ്ചാവ് ലേഹ്യവും അശ്ലീല വീഡിയോകളും ഗർഭനിരോധന ഉറകളും കണ്ടെത്തിയിട്ടുണ്ട്. വിൽപ്പന കേന്ദ്രങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളിയിലെയും പന്തളത്തെയും ലഹരി മരുന്ന് വിൽപ്പനക്കാരായ ഡി വൈ എഫ് നേതാക്കൾക്കിടയിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ ഫലമായാണ് പന്തളം സംഘത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതും ഇവർ അറസ്റ്റിലായതും എന്നാണ് സൂചന.
ബംഗളൂരുവിൽ നിന്നാണ് ലഹരി മരുന്ന് എത്തിച്ചത് എന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട് എന്നാണ് വിവരം. ലഹരി മരുന്ന് വലിയ തുകയ്‌ക്കാണ് പ്രതികൾ ആവശ്യക്കാർക്ക് നൽകിയിരുന്നത്.
















Comments