കോഴിക്കോട്: എസ്.എം.എ രോഗ ബാധിതയായ മാട്ടൂൽ സെൻട്രലിലെ അഫ്ര (13) അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്രയുടെ ആരോഗ്യനില മോശമായതിനാൽ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
അഫ്രയുടെ സഹോദരൻ മുഹമ്മദിനും എസ്.എം.എ. രോഗം ബാധിച്ചിരുന്നു. തുടർന്ന് മുഹമ്മദിന് ചികിത്സ സഹായം ആവശ്യപ്പെട്ട് വീൽചെയറിൽ ഇരുന്ന് അഫ്‌റ നടത്തിയ അഭ്യർത്ഥന ഏറെ ശ്രദ്ധ നേടുകയും ചെയ്തു.
താൻ അനുഭവിക്കുന്ന വേദന അനുജന് നേരിടേണ്ടി വരരുതെന്നും ചികിത്സയ്‌ക്കായി സഹായിക്കണമെന്നും അപേക്ഷിക്കുന്നതായിരുന്നു അഫ്രയുടെ വാക്കുകൾ. സഹോദരി അഫ്രയുടെ അഭ്യർത്ഥന ജനങ്ങൾ ഏറ്റെടുത്തതോടെ മുഹമ്മദിന് ചികിത്സാ സഹായം ലഭിക്കുകയും ചെയ്തു.
















Comments