ഐപിഎസ് പദവി ലഭിച്ച തൃശൂർ ക്രൈംബ്രാഞ്ച് എസ്പി കെഎസ് സുദർശനെ തൃശൂർ ഭാരത് ആർമി ഫാൻസിന്റെ നേതൃത്വത്തിൽ ആദരിച്ചു. പൊന്നാടയും പുരസ്‌കാരവും നൽകിയാണ് ഉദ്യോഗസ്ഥനെ ആദരിച്ചത്. അമർ ജവാൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്.
ചടങ്ങിൽ എസ്എസ്എൽസി, സിബിഎസ്സി, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കെഎസ് സുദർശൻ വിദ്യാഭ്യാസ അവാർഡ് സമ്മാനിച്ചു. ഭാരത് ആർമി ഫാൻസ് കോ ഓർഡിനേറ്റർ രഞ്ജിത്ത് എവി ,പൊതുപ്രവർത്തകൻ ബാലചന്ദ്രൻ പൂലോത്ത്, രാജേഷ് കണത്തേഴത്ത, വിമുക്ത സൈനികൻ പങ്കജാക്ഷൻ കോടനി, സുരേഷ് കൃഷ്ണ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
















Comments