ന്യൂഡൽഹി: കാഴ്ച പരിമിതി നേരിടുന്നവർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതു സംബന്ധിച്ച വിഷയങ്ങൾ പരിഹരിക്കാൻ സമിതിയെ നിയോഗിക്കാനൊരുങ്ങി ഡൽഹി ഹൈക്കോടതി.പരാതികൾ പരിശോധിക്കാനും വിഷയത്തിൽ പ്രായോഗിക പരിഹാരം നൽകാനും ഉന്നതാധികാര സമിതിയെ നിയോഗിച്ചതായി ജസ്റ്റിസ് സതീഷ് ചന്ദർ ശർമ്മയുടെയും ജസ്റ്റിസ് സുബ്രമോണിയം പ്രസാദിന്റെയും ബെഞ്ച് വ്യക്തമാക്കി.
ഐഐടി ഡൽഹിയിലെ പ്രൊഫ.എം ബാലകൃഷ്ണൻ ആയിരിക്കും സമിതിയുടെ ചെയർമാൻ. റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. കാഴ്ചവെല്ലുവിളി നേരിടുന്നവർക്ക് സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിന് സമിതിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ പരിഗണിക്കവെയാണ് നിർദേശം.കാർഡ് പേയ്മെന്റുകൾ നടത്തുന്നതിനുള്ള കാർഡ് റീഡിംഗ് ഉപകരണങ്ങൾ കാഴ്ച വൈകല്യമുള്ളവർക്കും ഉപയോഗിക്കാൻ കഴിയണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുള്ള ഡബ്ല്യൂ 3 സി മാർഗ നിർദേശങ്ങൾ പാലിക്കുന്നത് നിർബന്ധമാക്കണമെന്നും കൂട്ടിച്ചേർത്തു.
ഏഴംഗ സമിതിയുടെ പ്രവർത്തനപരിധി നിലവിലെ കേസിൽ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് പുറമേ അനുബന്ധ വിഷയങ്ങളിലും വ്യാപിപ്പിക്കുമെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും ജസ്റ്റിസ് സുബ്രമോണിയം പ്രസാദും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. ഐഐടി ഡൽഹിയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസർമാരായ എം ബാലകൃഷ്ണൻ, പ്രൊഫ. കോളിൻ പോൾ, റെഗുലേഷൻ വകുപ്പിലെ മനീഷ മിശ്ര, മേൽനോട്ട വകുപ്പിലെ തുഷാർ ഭട്ടാചാര്യ, ഹർജിക്കാരൻ ജോർജ് എബ്രഹാം,ഡ് ഗ്രാജുവേറ്റ്‌സ് ഫോറം ഓഫ് ഇന്ത്യ അംഗവും ഹർജിക്കാരനുമായ അമർ ജെയിൻ, ബ്ലൈൻ, യൂണിയൻ ഓഫ് ഇന്ത്യ നാമനിർദ്ദേശം ചെയ്യുന്ന ഉദ്യോഗസ്ഥൻ എന്നിവരാകും സമിതിയിലുണ്ടാവുക.
















Comments