ന്യൂഡൽഹി : തിരംഗ ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്ത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ചെങ്കോട്ടയിൽ നിന്ന് ആരംഭിക്കുന്ന ബൈക്ക് റാലി പാർലമെന്റിന് സമീപം ലാൽ ചൗക്കിലാണണ് അവസാനിക്കുക. എല്ലാ പാർട്ടികളിലെയും എംപിമാർ റാലിയിൽ പങ്കെടുത്തു. സാംസ്കാരിക മന്ത്രാലയമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
#WATCH | Delhi: Tiranga Bike Rally for MPs being taken out from Red Fort. The rally will end at Vijay Chowk near the Parliament pic.twitter.com/g1yzPMe1WU
— ANI (@ANI) August 3, 2022
രാജ്യം 75 ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ആസാദി കാ അമൃത് മഹോത്സവിനോട് അനുബന്ധിച്ചാണ് ചടങ്ങ്. പരിപാടിയുടെ ഭാഗമായി ഹർ ഘർ തിരംഗ ക്യാമ്പെയ്നും നടത്തുന്നുണ്ട്.
ഓഗസ്റ്റ് 2 ന് എല്ലാവരും തങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രങ്ങൾ ദേശീയ പതാകയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചിരുന്നു. ഓഗസ്റ്റ് 13 മുതൽ വിടുകൾക്ക് മുകളിൽ പതാക ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments