തായ്പേയ് സിറ്റി : തായ്‌വാൻ സന്ദർശനത്തിന്റെ ലക്ഷ്യം വ്യക്തമാക്കി അമേരിക്കൻ ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി. അമേരിക്കയുടെ ബന്ധം എന്നും ശക്തമായിരിക്കും, അതാണ് ഇപ്പോൾ നൽകുന്ന സന്ദേശം എന്നും അവർ വ്യക്തമാക്കി. തായ്‌വാൻ പാർലമെന്റിൽ സംസാരിക്കുന്നതിനിടെയാണ് നാൻസി ലക്ഷ്യം വ്യക്തമാക്കിയത്.
43 വർഷം മുമ്പ് യു എസ് തായ്‌വാന് വാഗ്ദാനം ചെയ്തതാണ് എന്നും ഒപ്പം ഉണ്ടാകും എന്ന്. രാജ്യത്തിന്റെ നിശ്ചയദാർഢ്യവും ധൈര്യവും നിലവിലെ പ്രതിസന്ധികളെ നേരിടാൻ സഹായിക്കും, അത് വഴി സമാധാനം സൃഷ്ടിക്കാൻ സാധിക്കും. അഭിവൃദ്ധി പ്രഖ്യാപിച്ച് കൊണ്ടിരിക്കുന്ന സ്വതന്ത്ര ജനാധിപത്യ രാജ്യമാണ് തായ്‌വാനെന്നും അവർ പറഞ്ഞു.
നാൻസി പെലോസിയുടെയും യു.എസിന്റെയും ഐക്യദാർഢ്യത്തിന് തായ്വാൻ പ്രസിഡന്റ് നന്ദി അറിയിച്ചു. എന്നാൽ പെലോസിയുടെ തായ്വാൻ സന്ദർശനത്തിൽ കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈന. പെലോസിയുടെ നടപടി പ്രകോപനപരമാണെന്നും വെറുതെയിരിക്കില്ലെന്നും ചൈനീസ് വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ചൈനീസ് മുന്നറിയിപ്പ് മറികടന്ന് ഏഷ്യാ സന്ദർശനത്തിന്റെ ഭാഗമായി നാൻസി പെലോസി തായ്വാനിലെത്തിയത്. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് പെലോസി തായ്വാനിൽ വിമാനമിറങ്ങിയത്. 25 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു യു.എസ് ഉന്നത പദവിയിലിരിക്കുന്ന വ്യക്തി തായ്വാൻ സന്ദർശിക്കുന്നത്.
















Comments