കമൽ ഹാസൻ നായകനായി എത്തിയ വിക്രം സിനിമ കാണികൾക്കിടിയിൽ ഉണ്ടാക്കിയത് വലിയ കൊളിളക്കമാണ്. ചിത്രം ക്ലെെമാക്സിനോട് അടുക്കവേ അതിശയിപ്പിക്കുന്ന രംഗങ്ങൾ പ്രക്ഷകർക്ക് സമ്മാനിച്ച കഥാപാത്രമാണ് ഏജന്റ് ടീന. അതുകൊണ്ട് തന്നെ ടീനയേയും ഈ കഥാപാത്രത്തെ അവതരിപ്പിച്ച വാസന്തിയേയും അത്രപ്പെട്ടന്നോന്നും പ്രേക്ഷകർ മറക്കില്ല.
വാസന്തി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയാവുന്നത്. പുതുതായി എത്തുന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് താരത്തിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം.
മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന നടിയുടെ ചിത്രം ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് ഇത്. ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല. പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.
നൃത്തസംവിധായകൻ ദിനേശ് മാസ്റ്ററുടെ സഹായിയായി മാസ്റ്റർ എന്ന ചിത്രത്തിൽ വാസന്തി പ്രവർത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോകേഷ് കനകരാജ് തന്റെ അടുത്തചിത്രത്തിൽ വാസന്തിക്ക് നിർണായകവേഷം നൽകിയത്. ഏജന്റ് ടീനയുടെ അവസാന നിമിഷത്തെ രംഗങ്ങൾക്ക് തീയേറ്ററുകളിൽ ലഭിച്ചത് മികച്ച സ്വീകരണമാണ്.
നിലവിൽ ബി .ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ പുരോഗമിക്കുകയാണ്. സ്‌നേഹ, അമലാ പോൾ , ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.
Comments