ചെന്നൈ: മണിരത്‌നം ചിത്രം പൊന്നിയിൽ സെൽവത്തിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സിനിമലലോകം. ചിത്രത്തിന്റെ ആദ്യ ഭാഗം 2022 സെപ്തംബർ 30 നാണ് തിയേറ്ററുകളിലെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ‘പൊന്നി നദി പാക്കണുമേ’എന്ന ഗാനത്തിന്റെ പ്രകാശന ചടങ്ങ് നടന്നിരുന്നു. ഈ ചടങ്ങിൽ നടൻ കാർത്തി ജയറാമിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ആഴ് വാർകടിയൻ നമ്പി എമ്മ കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയറാം അവതരിപ്പിക്കുന്നത്. ഇതിനായി ആറരയടി ഉയരം ഉണ്ടായിരുന്ന അദ്ദേഗം അഞ്ചര അടിയായി കുറച്ചു എന്നാണ് നടൻ പറഞ്ഞത്. വിശ്വസിക്കാനാവാത്ത കാര്യമാണ് അദ്ദേഹം കഥാപാത്രത്തിന്റെ പൂർണ്ണതയ്‌ക്കായി ചെയ്തത്. അതെന്താണെന്ന് ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് കാർത്തി കൂട്ടിച്ചേർത്തു.
നടന്റെ വെളിപ്പെടുത്തലിനെ ചുറ്റിപ്പറ്റി ഇപ്പോൾ ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. ജയറാമിന് മുൻപ് ആറരയടി പൊക്കം ഉണ്ടായിരുന്നോ. എങ്കിൽ അത് എങ്ങനെ കുറച്ചു. കാർത്തിക് പറഞ്ഞത് സിനിമ പ്രമോഷന് വേണ്ടി മാത്രമുള്ള കള്ളം, എന്നിങ്ങനെയാണ് ചർച്ചകൾ പൊടിപൊടിക്കുന്നത്.
Comments