മലപ്പുറം : അഞ്ച് വയസുകാരനായ കുട്ടിയുടെ മൂക്കിൽ കുടുങ്ങിക്കിടന്ന സേഫ്റ്റി പിൻ എട്ട് മാസത്തിന് ശേഷം പുറത്തെടുത്തു. പോരൂർ അയനിക്കോട് സ്വദേശിയായ കുട്ടിയുടെ മൂക്കിലാണ് പിൻ കുടുങ്ങിയത്. ഒരു മണിക്കൂർ നീണ്ട പ്രയത്‌നത്തിലൂടെ ശസ്ത്രക്രിയ കൂടാതെ പിൻ പുറത്തെടുത്തു.
ത്വക് സംബന്ധമായ അസുഖത്തിന് ചികിത്സ തേടി ആശുപത്രിയിൽ എത്തിയതായിരുന്നു കുട്ടി. ഏറെ കാലമായി ചികിത്സിക്കുന്നുണ്ടെങ്കിലും രോഗം ഭേദമാകുന്നില്ലെന്ന് വ്യക്തമായതോടെയാണ് ഡോക്ടർ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. അപ്പോൾ എട്ട് മാസങ്ങൾക്ക് മുൻപ് മൂക്കിൽ പിൻ കുടുങ്ങിയതായും പിന്നീടത് പുറത്തേക്ക് പോയെന്നും കുടുംബം പറഞ്ഞു.
വിശദ പരിശോധനയിൽ കുട്ടിയുടെ മൂക്കിനകത്ത് പിൻ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. എട്ടുമാസത്തോളം മൂക്കിനകത്ത് ഇരുന്നതുകാരണം കോശങ്ങൾ വളർന്ന് പിൻ ശരീരത്തിനുളളിൽ അകപ്പെട്ട അവസ്ഥയിലായിരുന്നു. ഇത് കണ്ടെത്തിയിരുന്നില്ലെങ്കിൽ ഭാവിയിൽ കുട്ടിയിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമായിരുന്നു എന്നും ഡോക്ടർമാർ പറയുന്നു.
Comments