ജാർഖണ്ഡ് മുഖ്യമന്ത്രിയുടെ അടുത്ത സഹായി ബച്ചു യാദവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പങ്കജ് മിശ്രയുടെ സഹായിയാണ് ബച്ചു യാദവ്. ജാർഖണ്ഡിൽ പണം തട്ടിയെടുക്കൽ ,ഭൂമി കയ്യേറ്റം ഉൾപ്പെടെ നിരവധി അനധികൃത ഇടപാടുകൾ ബച്ചു യാദവ് നടത്തിയിരുന്നതായി കണ്ടെത്താൻ സാധിച്ചു എന്ന് ഇ ഡി വൃത്തങ്ങൾ പറഞ്ഞു.
ഉന്നത രാഷ്‌ട്രീയ ബന്ധം ഉപയോഗപ്പെടുത്തി അനധികൃതമായി നിരവധി സാമ്പത്തിക ഇടപാടുകൾ ഇയാൾ നടത്തിയിരുന്നതായി ഇ ഡി രേഖകൾ വെളിപ്പെടുത്തുന്നു. ജാർഖണ്ഡിലെ അംഗീകാരമില്ലാതെ നിരവധി പ്രദേശങ്ങളിൽ ഖനനം നടത്തുക വഴി കണക്കില്ലാത്ത പണമാണ് സമ്പാദിച്ചിട്ടുള്ളത്.ഇയാളുടെ പല ഖനന സ്ഥാപനങ്ങളും ലൈസൻസ് ഇല്ലാതെയാണ് നടത്തി കൊണ്ടിരുന്നത്. ബച്ചു യാദവിന്റെ സാമ്പത്തിക ഇടപാടുകളിൽ പങ്കജ് മിശ്രയെയും സഹായിക്കുന്ന രേഖകൾ ഇ ഡി പുറത്തുവിട്ടു.
ജൂലൈ 19നാണ് അനധികൃത ഖനന ഇടപാട് കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത അനുയായി പങ്കജ് മിശ്രയെ ഇ ഡി അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും കണക്കിൽ പെടാത്ത 5.34 കോടി രൂപ പിടിച്ചെടുത്തിരുന്നു. 2002ലെ കള്ളപ്പണ നിരോധന നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നു ഇ ഡി വൃത്തങ്ങൾ അറിയിച്ചു. പണം കൂടാതെ ഇയാളിൽ നിന്നും ലൈസൻസില്ലാത്ത നിരവധി തോക്കുകളും ഇ ഡി പിടി കൂടിയിരുന്നു.
















Comments