ഇടുക്കി: സംസ്ഥാനത്ത് പൊതുവെ ശക്തമായ മഴയ്‌ക്ക് ശമനമുണ്ടെങ്കിലും മലയോര മേഖലകളിലും ഉൾക്കാടുകളിലും തുടർച്ചയായി മഴ പെയ്യുകയാണ്. അതിനാൽ തന്നെ സംസ്ഥാനത്തെ ഡാമുകളിലേയ്‌ക്ക് വലിയ തോതിൽ നീരൊഴുക്കുണ്ട്. ഇടുക്കി ഡാമിലടക്കം ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് കാണാൻ സാധിക്കുന്നത്. വെള്ളം നിറയുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2381.53 അടിയായി ഉയർന്നു. 2482.53 അടിയിലേയ്‌ക്ക് ജലനിരപ്പ് ഉയർന്നാൽ ഡാമിൽ റെഡ് അലർട്ട് പുറപ്പെടുവിക്കും. ഇടുക്കിയിലെ അഞ്ച് അണക്കെട്ടിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊന്മുടി, ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കുണ്ടള ഡാമുകളിലാണ് റെഡ് അലർട്ടുള്ളത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137.70 അടിയായി ഉയർന്നിട്ടുണ്ട്.
തൃശൂരിൽ പെരിങ്ങൽക്കുത്ത്, ഷോളയാർ അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ടാണ്. പാലക്കാട് മലമ്പുഴ ഡാം തുറന്നിട്ടുണ്ട്. 4 ഷട്ടറുകൾ 10 സെൻ്റിമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ ഭാരതപ്പുഴ, മുക്കൈ പുഴ, കൽപ്പാത്തി പുഴ എന്നിവയുടെ ജലനിരപ്പ് ഉയർന്നു.
Comments