ലക്‌നൗ:കാൻവാർ തീർത്ഥാടകർക്ക് നേരെ വീണ്ടും മതമൗലികവാദികളുടെ ആക്രമണം. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ ഷെർഗഡ് ബ്ലോക്കിലെ ദുങ്ക ഗ്രാമവാസികളായ പ്രാദേശിക മുസ്ലീങ്ങളാണ് ആക്രമണത്തിന് പിന്നിൽ.
ഗ്രാമത്തിലൂടെ കടന്ന് പോവാൻ ശ്രമിച്ച തീർത്ഥാടകരെ മതമൗലികവാദികൾ ചേർന്ന് തടയുകയായിരുന്നു. തീർത്ഥാടകർക്ക് നേരെ മലിനജലം ഒഴിക്കുകയും കല്ലെറിയുകയും ചെയ്തയായി റിപ്പോർട്ടുകളുണ്ട്.
തീർത്ഥാടകർ ഗ്രാമത്തിലെ ഒരു വഴിയിലൂടെ കടന്ന് പോകുമ്പോൾ മതമൗലികവാദികളെത്തി വഴി തടയുകയും കൂടുതൽ ദൂരവും പ്രയാസവുമേറിയ മറ്റൊരു വഴിയിലൂടെ യാത്ര തുടരാൻ നിർബന്ധിക്കുകയും ചെയ്തതായി തീർത്ഥാടകർ ആരോപിച്ചു. പരാതിപ്പെട്ടതോടെ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
കഴിഞ്ഞ ദിവസം കാർവാർ തീർത്ഥാടകർക്ക് നേരെ കല്ലറിഞ്ഞ് പരിക്കേൽപ്പിച്ച ബറേലിയിലെ 6 മതമൗലികവാദികളെ പോലീസ് പിടികൂടിയിരുന്നു
Comments