മുംബൈ: ഗ്രാമത്തിലെ മതമൗലികവാദികൾക്കെതിരെ നിലപാടെടുത്തതിന് അങ്ങേയറ്റം ക്രൂരത അനുഭവിച്ച പെൺകുട്ടിയ്‌ക്കും കുടുംബത്തിനും ഒടുവിൽ നീതി ലഭിച്ചു. മുംബൈയിലെ ഭെണ്ടി ബസാറിലാണ് സംഭവം.ഗുണ്ടകൾക്കെതിരെ ശബ്ദമുയർത്തിയതിന് കോൺഗ്രസ് എംഎൽഎയായ അമിൻ പട്ടേലിന്റെ ഒത്താശയോടെ കുടുംബത്തെ സ്വന്തം വീട്ടിൽ നിന്ന് പുറത്താക്കി വീട് സീൽ ചെയ്തിരുന്നു.
സരിക ജോഗാഡിയ എന്ന പെൺകുട്ടിയ്‌ക്കും കുടുംബത്തിനുമാണ് ദുരനുഭവം. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഭെണ്ടി ബസാറിൽ പാകിസ്താനിൽ ജീവിക്കുന്നത് പോലെയാണ് പലപ്പോഴും അനുഭവപ്പെട്ടതെന്ന് കുടുംബം വേദനയോടെ പറയുന്നു.
കുടുംബത്തെ ദ്രോഹിക്കാനായി മതമൗലികവാദികൾ ആടുകളെ വീടിന് മുന്നിലിട്ട് അറുക്കുമായിരുന്നു. ഉച്ചഭാഷിണി വീടിന് സമീപത്ത് തന്നെ സ്ഥാപിച്ച് നിരന്തരം ബുദ്ധിമുട്ടിച്ചു. ഹിന്ദു ഭക്തിഗാനങ്ങൾ പാടുന്നതിൽ നിന്ന് വിലക്കിയെന്ന് പെൺകുട്ടി ആരോപിച്ചു. തുടർന്ന് പരാതിപ്പെട്ടതോടെ പ്രദേശിക എംഎൽഎ ഇടപെട്ട് കേസ് ഒത്തു തീർപ്പാക്കിയെന്നും പരാതിയിൽ പറയുന്നു.
പിന്നാലെ ഗുണ്ടകൾ ചേർന്ന് വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയും കുടുംബവും പ്രതിഷേധവുമായി രംഗത്തെത്തി. ഹിന്ദുസംഘടനകൾ പിന്തുണച്ചതോടെ മറ്റ് വഴികളില്ലാതെ മതമൗലികവാദികൾ പിൻവാങ്ങുകയായിരുന്നു.
















Comments