തൃശൂർ ; തൃശൂർ മതിലകത്ത് ദുരിതാശ്വാസ ക്യാമ്പിൽ സിപിഎം-സിപിഐ സംഘർഷം. സെന്റ് ജോസഫ് ഹൈസ്‌കൂളിലെ ക്യാമ്പിലാണ് സംഭവം.സേവനങ്ങൾ നടത്തിവന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എഐവൈഎഫ് പ്രവർത്തകരെ ഡിവൈഎഫ്‌ഐ ഗുണ്ടാ സംഘം വന്ന് ആക്രമിച്ചുവെന്നാണ് ആരോപണം.
ഇന്നലെ രാത്രി പത്ത് മണിയോട് കൂടിയാണ് സംഭവം. ഇവിടെ സിപിഐ-സിപിഎം നേതാക്കൾ തമ്മിൽതർക്കം നിലനിലനിൽക്കുന്നുണ്ട്. സേവനപ്രവർത്തനങ്ങളുടെ ക്രെഡിറ്റ് വാങ്ങിയെടുക്കുന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങളിലും തർക്കമുണ്ടായിരുന്നു. അതിനിടെയാണ് വെളളം കയറാത്ത സ്ഥലത്ത് നിന്ന് ആളുകളെ ക്യാമ്പിലെത്തിച്ചു എന്നാരോപിച്ച് തർക്കം ആരംഭിച്ചത്.
എഐവൈഎഫ് പ്രവർത്തകരാണ് ആളുകളെ ക്യാമ്പിലേക്ക് കൊണ്ടുവന്നത്. ഇവരെ ഡിവൈഎഫ്‌ഐ സിപിഎം പ്രവർത്തകർ ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ ഇരു വിഭാഗങ്ങളും പരാതി നൽകിയിട്ടുണ്ട്. ആർക്കെതിരെയും പോലീസ് കേസെടുത്തിട്ടില്ല.
Comments