ഫ്ലോറിഡ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി മുൻ നിര ബാറ്റ്സ്മാന്മാർ മികച്ച പ്രകടനം കാഴ്ചവെച്ചു.
31 പന്തിൽ 44 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. 16 പന്തിൽ 33 റൺസെടുത്ത ക്യാപ്ടൻ രോഹിത് ശർമ്മയും 23 പന്തിൽ 30 റൺസുമായി പുറത്താകാതെ നിന്ന മലയാളി താരം സഞ്ജു സാംസണും നന്നായി കളിച്ചു. സൂര്യകുമാർ യാദവ് 24 റൺസും ദീപക് ഹൂഡ 21 റൺസും നേടിയപ്പോൾ അക്സർ പട്ടേൽ 20 റൺസുമായി പുറത്താകാതെ നിന്നു. വെസ്റ്റ് ഇൻഡീസിന് വേണ്ടി അൽസാരി ജോസഫ്, മക്കോയ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്‌ത്തി. നന്നായി തല്ല് വാങ്ങിയ മക്കോയ് 4 ഓവറിൽ 66 റൺസ് വഴങ്ങി.
മറുപടി ബാറ്റിംഗിൽ വെസ്റ്റ് ഇൻഡീസ് 5.4 ഓവർ പിന്നിടുമ്പോൾ 60 റൺസ് പിന്നിട്ടു. ഇതിനിടെ അവർക്ക് 3 മുൻ നിര വിക്കറ്റുകൾ നഷ്ടമായി. 8 പന്തിൽ 24 റൺസ് നേടിയ ക്യാപ്ടൻ നിക്കോളാസ് പുരാൻ ദൗർഭാഗ്യകരമായ റണ്ണൗട്ടിലൂടെ പുറത്തായത് അവർക്ക് തിരിച്ചടിയായി. ആവേശ് ഖാനാണ് 2 വിക്കറ്റുകൾ.
5 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
Comments