മലപ്പുറം : ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ച ആക്രിക്കട ഉടമ പിടിയിൽ. മൂന്നര കിലോ ഭാരമുള്ള ഇരുതലമൂരിയെ അഞ്ച് കോടി രൂപയ്‌ക്ക് വിൽക്കാനായിരുന്നു ശ്രമം. കൊല്ലം സ്വദേശിയായ അൻസാർ റഹീം(37) ആണ് പിടിയിലായത്. പെരിന്തൽമണ്ണയിൽ ഇയാൾ ആക്രിക്കട നടത്തിവരികയാണ്.
കഴിഞ്ഞ ദിവസം മലപ്പുറം കാളികാവ് വെച്ചായിരുന്നു സംഭവം. ഈ കേസുമായി ബന്ധപ്പെട്ട് വേങ്ങൂരിലെ പുല്ലൂർശങ്ങാട്ടിൽ മുഹമ്മദ് ആഷിക്കിനെ(30) കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു.
ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അൻസാറിനെ വേങ്ങൂരിൽ നിന്ന് വനപാലകർ പിടികൂടിയത്.
Comments