ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. 10 കിലോമീറ്റർ റേസ് വാക്കിൽ സന്ദീപ് കുമാർ വെങ്കലം നേടി. 38;49:18 മിനിറ്റിലാണ് സന്ദീപ് ഫിനിഷ് ചെയ്തത്. കരിയറിലെ ഏറ്റവും മികച്ച സമയത്തോടെയാണ് താരത്തിന്റെ മെഡൽ നേട്ടം. 38;36;37 മിനിറ്റിലാണ് കാനഡയുടെ ഇവാൻ ഡൺഫീ സ്വർണം നേടിയത്.
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ഫൈനലിൽ പ്രവേശിച്ചു. സെമിഫൈനലിൽ സിംഗപ്പൂർ താരം ജിയ ഹെങ് തെഹിനെയാണ് ലക്ഷ്യ പരാജയപ്പെടുത്തിയത്.
ട്രിപ്പിൾ ജമ്പിൽ ഇരട്ടനേട്ടവുമായാണ് ഇന്ത്യ ട്രാക്ക് വിട്ടത്. മലയാളി താരങ്ങളായ എൻദോസ് പോൾ സ്വർണവും അബ്ദുള്ള അബൂബക്കർ വെള്ളിയും നേടി.
ഇതോടെ 47 മെഡലുമായി ഇന്ത്യ 5ാം സ്ഥാനത്ത് തുടരുകയാണ്. 16 സ്വർണവും 12 വെള്ളിയും 19 വെങ്കലവുമാണ് ഇന്ത്യ നേടിയത്.
Comments