തന്റെ മികച്ച അഭിനയത്തിലൂടെ ജനങ്ങളുടെ മനസ്സ് കീഴടക്കിയ നടിയാണ് തെന്നിന്ത്യൻ താരം ഹൻസിക മോട്വാനി. അൻപത് ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് സിനിമാ രംഗത്ത് തിളങ്ങിനിൽക്കുന്ന നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളാണ് പരക്കുന്നത്.
ദക്ഷിണേന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനുമായി ഹൻസിക വിവാഹിതയാകാൻ പോകുന്നുവെന്നാണ് തമിഴ്നാട്ടിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വരൻ ബിസിനസുകാരനാണെന്നാണ് വിവരം. വിവാഹ നിശ്ചയം തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
നേരത്തെ തമിഴ് നടൻ ചിമ്പുവുമായി ഹൻസിക പ്രണയത്തിലായിരുന്നു. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിമ്പുവും ഇത് സമ്മതിച്ചതാണ്. എന്നാൽ പിന്നീട് ഈ ബന്ധം തകർന്നു. ചിമ്പുവിന് ഒപ്പമുള്ള മഹയാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.
Comments