ബർമിംഗ്ഹാം : ടേബിൽ ടെന്നീസ് മിക്‌സഡ് ഡബിൾസിൽ സ്വർണ തിളക്കവുമായി ഇന്ത്യ. ശരത് കമൽ-അകുല ശ്രീജ കൂട്ടുകെട്ട് മലേഷ്യയെ തോൽപ്പിച്ചാണ് സ്വർണം നേടിയത്. മിക്‌സഡ് ഡബിൾസ് വിഭാഗത്തിൽ ഇന്ത്യ ആദ്യമായാണ് സ്വർണം നേടുന്നത്. ഫൈനലിൽ മലേഷ്യൻ താരങ്ങളായ ജാവേൻ ചൂംഗ്-കാരേൻ ലൈൻ സഖ്യത്തെ 3-1 നാണ് തോൽപ്പിച്ചത്.
പുരുഷ ഡബിൾസ് വിഭാഗത്തിൽ ശരത്-സത്യൻ സഖ്യം വെള്ളി നേടിയിരുന്നു . ഇംഗ്ലണ്ടിന്റെ പോൾ ഡ്രിങ്ക്ഹാൾ-ലിയാം പിച്ച്ഫോർഡ് കൂട്ടുകെട്ടിനോടാണ് തോറ്റത് (3-2). പുരുഷന്മാരുടെ സിംഗിൾസ് ഫൈനലിലും ശരത് എത്തിയിട്ടുണ്ട്.
വനിതാ സിംഗിൾസിൽ ശ്രീജ അകുല വെങ്കലം നേടിയിരുന്നു. ഓസ്‌ട്രേലിയയുടെ യാങ്‌സി ലിയുനോട് 3-4 നാണ് ശ്രീജ പരാജയപ്പെട്ടത്.
Comments