ഇടുക്കി : ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇടുക്കി അണക്കെട്ടിൽ വെളളം 2385.18 അടിയായി. മുലപ്പെരിയാറിൽ 138.75 അടിയായി വർദ്ധിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഡാമിൽ നിന്നും കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകളിൽ ( വി1,വി2, വി3, വി4, വി5, വി6, വി7, വി8, വി9, വി10) കൂടെ ഒഴുക്കുന്ന ജലത്തിന്റെ അളവ് കൂടാതെ എല്ലാ ഷട്ടറുകളും 10.00 മണി മുതൽ അധികമായി ഉയർത്തും. ഷട്ടറുകൾ 0.60 മീറ്റർ വീതം ഉയർത്തി ആകെ 4957.00 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
സെക്കൻറിൽ രണ്ടു ലക്ഷം ലിറ്റർ വെള്ളം വരെ തുറന്നു വിടാനാണ് റൂൾ കർവ് കമ്മറ്റി അംഗീകാരം നൽകിയിരിക്കുന്നത്. നിലവിൽ മൂന്നു ഷട്ടറുകളിലൂടെ സെക്കൻറിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്
അതേസമയം വയനാട് ബാണാസുരസാഗർ അണക്കെട്ടും തുറന്നു. സെക്കന്റിൽ 8.50 ക്യൂബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഒരു ഷട്ടർ 10 സെന്റീമീറ്ററാണ് ഉയർത്തിയത്.
Comments