തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് ആവർത്തിക്കുമ്പോഴും ജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പണമില്ലെന്ന് പറയുമ്പോഴും സർക്കാരിന്റെ ധൂർത്തിന് ഒരു കുറവും കാണുന്നില്ല. എസി വാങ്ങാനായി വിവിധ വകുപ്പുകൾക്ക് അനുവദിച്ചത് 17 ലക്ഷം രൂപയാണ്. ഇത് സംബന്ധിച്ച് 4 ഉത്തരവുകളും പുറത്തിറങ്ങിക്കഴിഞ്ഞു.
ഭരണകേന്ദ്രങ്ങളിൽ എസി വാങ്ങാനാണ് 17,18,000 രൂപ ഒരാഴ്ചയ്‌ക്കിടെ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി നടത്തുന്ന സ്‌ട്രെയ്റ്റ് ഫോർവേഡ് ഓഫീസിലേക്ക് 74,000 രൂപ അനുവദിച്ചു. പിആർഡി സെക്രട്ടറിയുടെ ഓഫീസിലും സബ് ട്രഷറിയിലും പുതിയ എസികൾക്കായി ഒന്നരലക്ഷത്തോളം രൂപയും അനുവദിച്ചു. മറ്റ് ഓഫീസുകൾക്കായി പതിനഞ്ച് ലക്ഷം രൂപക്കും ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്. എന്നാൽ മഴക്കാലത്ത് എന്തിനാണ് എസി എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
ആളുകൾ വീട് മുങ്ങിപ്പോയ വേദനയിൽ ക്യാമ്പിൽ കിടന്ന് ദുരിതം അനുഭവിക്കുന്നതിനിടെയാണ് ഭരണസിരാ കേന്ദ്രം തണുപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഇതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
Comments