ധാക്ക: ക്ഷേത്രം ആക്രമിച്ച് വിഗ്രഹങ്ങൾ തകർത്ത മൂന്ന് മദ്രസ വിദ്യാർത്ഥികൾ പിടിയിൽ. ബംഗ്ലാദേശിലെ മോംഗ്ലയിലാണ് സംഭവം. കൈൻമാരി ക്ഷേത്രത്തിലാണ് ആക്രമണമുണ്ടായത്. ക്ഷേത്രത്തിലേക്ക് ഇരച്ചു കയറിയ മദ്രസ വിദ്യാർത്ഥികൾ ക്ഷേത്രത്തിലെ വിഗ്രഹങ്ങളും മറ്റും അടിച്ച് തകർക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ അറസ്റ്റിലാവുമെന്നാണ് വിവരം.
ക്ഷേത്രാങ്കണത്തിൽ ഫുട്‌ബോൾ കളിക്കരുതെന്ന് മദ്രസ വിദ്യാർത്ഥികളോട് ക്ഷേത്രഭരണസമിതി ആവശ്യപ്പെട്ടിരുന്നു.ഇതിൽ പ്രകോപിതരായാണ് ക്ഷേത്രത്തിന് നേരെ അക്രമം അഴിച്ചുവിട്ടത്.
ക്ഷേത്രാങ്കണത്തിൽ ഫുട്‌ബോൾ കളിക്കുന്നതിനെ ചൊല്ലി വിശ്വാസികളുമായി മദ്രസ വിദ്യാർത്ഥികൾ വാക്കേറ്റമുണ്ടായിരുന്നു. പിന്നാലെയാണ് ക്ഷേത്രഭാരവാഹികൾ കുട്ടികളെ വിലക്കിയത്. ഫുട്‌ബോൾ കളിക്കുന്നത് വിലക്കിയതോടെ ഇവർ ക്ഷേത്രഭാരവാഹികളെ ഭീഷണിപ്പെടുത്തി.
കഴിഞ്ഞ ദിവസം രാത്രിയോടെ അക്രമികൾ എത്തി ക്ഷേത്രത്തിലെ കാളിയുടെയും വിഘ്‌നേശ്വരന്റെയും മറ്റും വിഗ്രഹങ്ങൾ തകർക്കുകയായിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
















Comments