വഡോദര: കാണാതായ യുവാവിനെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനു ശേഷം മുതല കടിച്ചു കൊലപ്പെടുത്തി. മരിച്ച 30 കാരന്റെ മൃതദേഹം വനം വകുപ്പ് കണ്ടെടുത്തു. പദ്ര താലൂക്കിലെ സോഖ്ദാരഗു ഗ്രാമത്തിനടുത്തുള്ള ധാധർ നദിയിലാണ് സംഭവം നടന്നത്.സോഖ്ദാരഘു സ്വദേശിയായ ഇമ്രാൻ ദിവാനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി.
വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെത്തുടർന്ന് പ്രാദേശിക ഭരണകൂടത്തിന്റെ സഹായത്തോടെയാണ് തിരച്ചിൽ നടത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ ദേവ്രാജ് സിംഗ് വ്യക്തമാക്കി. യുവാവിനെ നദിയിലേക്ക് മുതല വലിച്ചെറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. പിന്നീട് ഇയാൾ മുങ്ങി പൊങ്ങുകയും അപ്രത്യക്ഷനാവുകയും ചെയ്തെന്ന് നാട്ടുകാർ പറഞ്ഞു.ശരീരത്തിൽ തോളിൽ കടിയേറ്റ പാടുകൾ ഉണ്ടായിരുന്നു.ഇയാൾ എങ്ങനെയാണ് നദിയിൽ അകപ്പെട്ടതെന്ന് സംബന്ധിച്ച് അന്വേഷണങ്ങൾ പുരോഗമിക്കുന്നതായി പോലീസ് വ്യക്തമാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമെ മരണകാരണം വ്യക്തമാക്കാൻ കഴിയുവെന്ന് വനം വകുപ്പും പറഞ്ഞു. കാൽ വഴുതി മുങ്ങിമരിച്ചതാകാമെന്നും അല്ലെങ്കിൽ വീണതിന് ശേഷം മുതല ആക്രമിച്ചതാകാമെന്നുമാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ മാസം വഡോദരയിലെ വഗോഡിയയിലെ ദേവ് ഡാമിന് സമീപം 15-കാരി വസ്ത്രങ്ങൾ കഴുകാൻ നദിയിൽ പോയപ്പോൾ മുതല ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയിരുന്നു.2016 ലെ അവസാന സെൻസസ് പ്രകാരം വിശ്വാമിത്രി നദിയിൽ ഏകദേശം 300 മുതലകളുണ്ട്.
Comments