മുംബൈ: മസൂം സവാൽ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ കേസ്. മതവികാരം വ്രണപ്പെടുത്തിയതിനാണ് സംവിധായകൻ ഉൾപ്പടെയുള്ള അണിയറപ്രവർത്തകർക്കെതിരെ കേസെടുത്തത്.
അടുത്തിടെ പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്ററിൽ സാനിറ്ററി നാപ്കിനിൽ ശ്രീകൃഷ്ണന്റെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെ നിരവധി വിശ്വാസികൾ രംഗത്തെത്തി. വിശ്വാസത്തെ ഹനിക്കുന്നതും വ്രണപ്പെടുത്തുന്നതുമാണ് സിനിമയുടെ അണിയറ പ്രവർത്തകർ ചെയ്യുന്നതെന്ന് ഭക്തർ ആരോപിച്ചു.
പിന്നാലെ ഹിന്ദു രാഷ്‌ട്ര നവനിർമ്മാൺ സേന അദ്ധ്യക്ഷൻ അമിത് റാത്തോഡ് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് കേസെടുത്തത്.
ഹിന്ദുവിശ്വാസങ്ങളെ വ്രണപ്പെടുത്തിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അമിത് റാത്തോഡ് പറഞ്ഞു. സിനിമാ നിർമ്മാതാവും സംഘവും വളരെ ആസൂത്രിതമായി രാജ്യത്ത് വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
https://www.instagram.com/masoom.sawaal_/?utm_source=ig_embed&ig_rid=200e0d19-3956-4fa9-89f3-bafab9a2885e
Comments