നിലമ്പൂർ: കവളപ്പാറ ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മയിൽ നിന്ന് കരകയറാനാവാതെ പ്രദേശവാസികൾ. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം നടന്ന് മൂന്ന് വർഷം പിന്നിടുമ്പോഴും നാട്ടുകാരിലെ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല.
കവളപ്പാറ ദുരന്തത്തിന്റെ അനുസ്മരണത്തിന്റെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പാട്ട് മുഴുമിപ്പിക്കാനാവാതെ ജ്യോതിഷ് എന്ന യുവാവ് നിസ്സഹായനായത് ഏവരെയും കണ്ണീരിലാഴ്‌ത്തി.
ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം എന്ന ഗാനം പൂർത്തിയാക്കാനാവാതെ ഈറനണിഞ്ഞ ജ്യോതിഷിനെ ബിജെപി വക്താവ് സന്ദീപ് വാര്യർ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു. പാട്ടുപാടുമ്പോൾ ജ്യോതിഷിന്റെ കണ്ഠമിടറുന്നത് വേദിയിലിരിക്കെ ശ്രദ്ധയിൽപ്പെട്ട സന്ദീപ് വാര്യർ, ജ്യോതിഷിനെ കരുതലോടെ നെഞ്ചോട് ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു.
2019 ആഗസ്ത് എട്ടിനായിരുന്നു നാടിനെ നടുക്കിയ ഉരുൾപൊട്ടൽ. അന്ന് മണ്ണിനടിയിലായത് 37 വീടുകളാണ്. പതിനെട്ട് ദിവസത്തെ തിരച്ചിലിൽ 48 മൃതദേഹങ്ങൾ കണ്ടെടുത്തു. പതിനൊന്നുപേരെ കണ്ടെത്താനായില്ല. ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേരും ജീവിതത്തിലേക്ക് തിരിച്ചെത്തി.
Comments