ഇസ്ലാമബാദ്: ഭീകര സംഘടനയായ പാകിസ്താൻ താലിബാൻ നേതാവായ ഒമർ ഖാലിദ് ഖൊറാസാനി എന്നറിയപ്പെടുന്ന അബ്ദുൾ വാലി ഐ ഡി ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാകിസ്താൻ താലിബാൻ അഥവ തെഹ്‌രിക് -ഇ- താലിബാൻ എന്ന പേരിലും അറിയപ്പെടുന്ന തീവ്രവാദ സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ഇയാൾ. ഈ ഗ്രൂപ്പിന് പാകിസ്താനിലും , അഫ്ഗാനിസ്ഥാനിലുമായി നിരവധി പ്രവർത്തകരും സംവിധാനങ്ങളും ഉള്ളതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം , സ്ഫോടനമുൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിൽ ഉണ്ട്.
ആക്രമണത്തിൽ ഒമർ ഖാലിദ് ഖൊറാസാനിയും രണ്ട് ടി ടി പി തീവ്രവാദികളും കൊല്ലപ്പെട്ടതായി മാദ്ധ്യമങ്ങൾ പറയുന്നു. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന പക്തിക പ്രവിശ്യയിലാണ് ഇവർ കൊല്ലപ്പെട്ടത്. എന്നാൽ പാകിസ്താൻ ഈ വാർത്തയോട് പ്രതികരിക്കാൻ ഇതുവരെയായിട്ടും തയ്യാറായിട്ടില്ലെന്നാണ് വിവരം.
കൊല്ലപ്പെട്ട ഭീകരൻ ഒമർ ഖാലിദ് ഖൊറാസാനിയുടെ ടി ടി പിക്ക് ജമാത്ത് ഉൽ- അഹ്റാർ ( ജു എ ) എന്ന ഭീകര സംഘടനയുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് അമേരിക്ക പറയുന്നത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ നിരവധി ഇടങ്ങളിലായി ഇവർ ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. വാലിയുടെ നിരവധി പ്രദേശങ്ങളിൽ വലിയ നെറ്റ്‌വർക്കുകൾ ഇവർക്കുണ്ടെന്നും യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറയുന്നു.
കൊല്ലപ്പെട്ട ഭീകര സംഘടനയുടെ തലവന് അമേരിക്കയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. അമേരിക്കയുടെ തീവ്രവാദ ഗ്രൂപ്പാണ് ടി ടി പി എന്ന് ചിലർ പറയുന്നു. അമേരിക്ക ഈ വാദത്തോട് ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല എന്നത് സംശയം ജനിപ്പിക്കുന്നു. അടുത്തകാലത്ത് ലാഹോറിലെ ഒരു പാർക്കിൽ നടന്ന സ്‌ഫോടനത്തിൽ 74 പേർ കൊല്ലപ്പെടുകയും 362 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജുഎ ഏറ്റെടുത്തിരുന്നു.
കൊല്ലപ്പെട്ട കൊടും ഭീകരൻ ഒമർ ഖാലിദ് ഖൊറാസാനി പല രാജ്യങ്ങൾക്കും തലവേദനയായിരുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഗ്രൂപ്പുമായി നേരിട്ടിവർക്ക് ബന്ധമില്ലെങ്കിലും ഒരേ ആശയമാണ് തെഹ്‌രിക് -ഇ- താലിബാൻ എന്ന ഭീകര സംഘടനയും ഉയർത്തി പിടിക്കുന്നത്.
Comments