ജമ്മു: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ഹർഘർ തിരംഗ ക്യാമ്പെയ്‌നിന്റെ ഭാഗമായി പെയിന്റിംഗ് മത്സരം സംഘടിപ്പിച്ച് പുൽവാമയിലെ ഹംദനിയ സ്‌കൂൾ.
നിറഞ്ഞ ആവേശത്തോടെ പങ്കെടുത്ത കുട്ടികൾ ദേശീയ പതാക, ഭഗത് സിംഗ്, ഗാന്ധിജി, സ്വാതന്ത്ര്യ സമര സേനാനികൾ എന്നിവരുടെ രേഖാചിത്രങ്ങൾ തയ്യാറാക്കി. ത്രിവർണ്ണ പതാക വീടുകളിൽ ഉയർത്താനുള്ള പ്രോത്സാഹനമെന്ന നിലയ്‌ക്കാണ് മത്സരം സംഘടിപ്പിച്ചതെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി.
എല്ലാ തരത്തിലുള്ള ആളുകളിലും തിരംഗ എന്ന വികാരം ജനിപ്പിച്ച് ദേശസ്‌നേഹവും ഐക്യവും വളർത്തുകയാണ് ലക്ഷ്യം. കുട്ടികൾ വഴി വീടുകളിലേക്കും അതു വഴി സമൂഹത്തിലേക്കും തിരംഗ ക്യാമ്പെയ്ൻ പ്രചരിപ്പിക്കാനും കഴിയുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ നിസാർ അഹമ്മദ് വ്യക്തമാക്കി.സോമൽ ഫിസിക്കൽ എജ്യുക്കേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. താഴ്‌വരയിലെ എല്ലാ പ്രദേശങ്ങളിലും സ്വാതന്ത്ര്യദിനാഘോഷ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. കൊറോണയ്‌ക്ക് ശേഷം കുട്ടികൾ പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിതെന്നും എല്ലാ വർഷവും ഇത്തരത്തിൽ പരിപാടികൾ സംഘടിപ്പിക്കണമെന്നും കുട്ടികൾ അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥികൾക്ക് ദേശീയ പതാകയുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളർത്തുകയാണ് ലക്ഷ്യമെന്ന് ഹർഘർ തിരംഗ തീർച്ചയായും കുട്ടികളെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപന്യാസം, ചിത്രരചന, ഗാനം എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വെയ്‌ക്കുന്നവരെ തിരംഗ റാലിയിൽ പങ്കെടുപ്പിക്കുമെന്ന് അറിയിച്ചതിനാൽ കുട്ടികൾ എല്ലാവരും തന്നെ ആവേശഭരിതരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
















Comments