കൊച്ചി; കെ.ടി ജലീലിന്റെ രാജ്യ വിരുദ്ധ പോസ്ററിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ജലീലിന്റെ ഉള്ളിലുള്ള വിഷം വരികൾക്കിടയിൽ വ്യക്തമാണെന്ന് സന്ദീപ് വാര്യർ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. പോസ്റ്റിൽ മുഴുവൻ പാക് അധീന കശ്മീരിലെ പാക് ഭരണകൂടത്തിന്റെ ’കുറഞ്ഞ ഇടപെടലിനെ ‘ പുകഴ്‌ത്തലാണെന്നും സന്ദീപ് വ്യക്തമാക്കുന്നു. പാക് അധീന കാശ്മീരിനെ ആസാദ് കശ്മീർ എന്നാണ് കെ ടി ജലീൽ വിശേഷിപ്പിച്ചത്. ഇന്ത്യൻ അധീന കശ്മീർ എന്ന പുതിയ വിശേഷണവും പോസ്ററിലൂടെ ജലീൽ പുറത്തുകൊണ്ടുവരുന്നു.
പാക് അധീന കശ്മീർ ആസാദ് കശ്മീർ എന്ന് ജലീൽ വിശേഷിപ്പിച്ചതിനെതിരെയാണ് വിമർശനം ഉയരുന്നത്. രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമായാണ് കശ്മീരിനെ സംബന്ധിച്ചുള്ള ജലീലിന്റെ പോസ്റ്റ്. മലയാളി സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കാൻ അമൃത്‌സറിൽ എത്തിയ ജലീൽ കശ്മീരും സന്ദർശിച്ചിരുന്നു. ഇതിന്റെ അനുഭവം വിവരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ‘ആസാദ് കശ്മീരും’ ‘ ഇന്ത്യൻ അധീന കശ്മീരും കടന്നു വന്നത്’. ഇന്ത്യൻ സൈന്യത്തിനെതിരെയും ജലീലിന്റെ പോസ്റ്റിൽ വിമർശനം ഉണ്ട്.
ജമ്മുവും, കശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന കശ്മീർ എന്നാണ് ജലീലിന്റെ വാദം. ഇന്ത്യ-പാക് സൈന്യം പരസ്പരം ഏറ്റുമുട്ടിയത് വലിയ ആൾനാശം ഉണ്ടാക്കി. ഭൂമിയിലെ സ്വർഗ്ഗമായ കശ്മീർ നഗരമായി മാറി. പട്ടാളം പട്ടണങ്ങളിലും നാട്ടിൻ പുറങ്ങളിലും വിന്യസിക്കപ്പെട്ടു. നുഴഞ്ഞു കയറ്റക്കാർ ഉണ്ടാക്കിയ പ്രശ്‌നങ്ങളുടെ പ്രാരംഭ കാലത്ത് ജനങ്ങളും സൈനികരും ശത്രുതയിൽ വർത്തിച്ചു. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുന്നതിനിടെയാണ് കശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങൾ ആക്കിയത്. ജനമനസ്സുകൾ കിഴടക്കാൻ യന്ത്രത്തോക്കുകൾക്കാവില്ലെന്നാണ് പോസ്റ്റിലൂടെ ഭരണകൂടത്തിന് ജലീൽ നൽകുന്ന മുന്നറിയിപ്പ്.
Comments