ലണ്ടൻ: കോമൺവെൽത്ത് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് വീണ്ടും സ്വർണ്ണം.ഉദയ്വീർ സിംഗ്, സുനിൽ കുമാർ, സി. ജെറ്റ്ലി സിംഗ്, എസ്എൻ ശിവ എന്നിവരടങ്ങുന്ന പുരുഷ ടീമാണ് ഇന്ത്യയ്‌ക്കായി സ്വർണം കരസ്ഥമാക്കിയത്. ഫെനലിൽ സ്‌കോർട്ട്‌ലൻഡിനെതിരെ മിന്നുന്ന പ്രകടനം കാഴ്ച വെച്ചാണ് ടീം സ്വർണ്ണം സ്വന്തമാക്കിയത്. പുരുഷന്മാരുടെ സബേർ ഇനത്തിൽ ഇന്ത്യയുടെ ഗിഷോ നിധി കെപി വെങ്കലം നേടി. നേരത്തെ വനിതകളുടെ സബേർ ഇനത്തിൽ ബവാനിദേവി സ്വർണ്ണം കരസ്ഥമാക്കിയിരുന്നു. ഓസ്‌ട്രേലിയയുടെ വെറോണിക്ക വെസിലേവയെ പരാജയപ്പെടുത്തിയാണ് താരം സ്വർണ്ണം നേടിയത്.
പാരാ ഫെൻസിംഗിലും ഇന്ത്യ ചരിത്രം കുറിച്ചു. ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പാരാ അത്ലറ്റ് രാഘവേന്ദ്ര വെള്ളി കരസ്ഥമാക്കി.മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പാരാ ഫെൻസറാണ് താരം.
പുരുഷന്മാരുടെ വ്യക്തിഗത വീൽചെയർ എപ്പി കാറ്റഗറി ബിയിൽ വെള്ളി മെഡൽ നേടി. ഇതേ ഇനത്തിൽ ഇന്ത്യയുടെ ദേവേന്ദ്ര കുമാർ വെങ്കലവും നേടി.
ഫെൻസിങ്ങ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെയും രാജ്യത്തിന്റെ യശസ്സ് ഉയർത്തിയതിനും സ്പോർട്സ് ഓഫ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. മെഡലുകൾ കരസ്ഥമാക്കിയ എല്ലാവർക്കും പ്രത്യേകമായി നന്ദി അറിയിക്കുന്നുവെന്നും അതോറിറ്റി വ്യക്തമാക്കി.
Many congratulations to #TeamIndia 🇮🇳 on bagging 2 more medals at the Commonwealth #Fencing 🤺 Championships 2022
🥇Epee Men's Team- Udaivir Singh, Sunil Kumar, C. Jetlee Singh, SN Siva
🥉Men's Sabre – Gisho Nidhi KP
Great going!!#IndianSports pic.twitter.com/cNbdXhUhtq
— SAI Media (@Media_SAI) August 12, 2022
പാരാലിമ്പിക് കമ്മിറ്റിയും താരങ്ങൾക്ക് അനുമോദനവുമായെത്തി. വെള്ളി നേടുന്ന ആദ്യ പരാഫെൻസറായ രാഘേവേന്ദ്ര ചരിത്രം സൃഷ്ടിച്ചെന്നും ഭാവിയിലും കൂടുതൽ വിജയങ്ങൾ കൈവരിക്കാൻ കഴിയട്ടെ എന്നും കമ്മിറ്റി ട്വിറ്ററിൽ ആശംസിച്ചു. ചരിത്ര വിജയം നേടിയവരെ അനുമോദിക്കുകയും സഹായങ്ങൾ നൽകിയ വീൽചെയർ ഫെൻസിംഗ് അസോസിയേഷനും പാരാലിമ്പിക് കമ്മിറ്റി നന്ദി അറിയിക്കുകയും ചെയ്തു.
















Comments