ഡൽഹി : ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് കേന്ദ്ര സർക്കാരും വിവിധ സംഘടനകളും ചേർന്ന് നടത്തുന്നത്. സ്വാതന്ത്ര്യ ദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഹർ ഘർ തിരംഗയുടെ ഭാഗമായി രാജ്യത്തുടനീളം സെൽഫി ക്യാംപയിൻ എന്ന ആശയത്തിന് തുടക്കമിട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ.
തിരംഗക്കൊപ്പം അണിചേരൂ എന്ന സന്ദേശം വിളിച്ചോതിയാണ് ക്യാംപയിൻ ആരംഭിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നിങ്ങൾ എടുക്കുന്ന ഓരോ സെൽഫിയും സമൂഹ മദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുമ്പോൾ ‘hargharthiranga.com’-ൽ കൂടി അപ്‌ലോഡ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
ഓഗസ്റ്റ് 13 മുതൽ 15 വരെ ഹർഘർ തിരംഗയുടെ ഭാഗമായി നിങ്ങൾ എടുക്കുന്ന ഓരോ സെൽഫിയും രാജ്യത്തിന് ആവേശകരമാകും. സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഇത്തരം പരിപാടികൾ കൂടുതൽ നിറം നൽകും. സോഷ്യൽ മീഡിയകളിൽ ഇതിനോടകം തന്നെ ക്യാംപയിൻ വൈറലായി കഴിഞ്ഞു. സെൽഫി എടുക്കുമ്പോൾ നിങ്ങളുടെ സുഹൃത്തക്കളെയും ടാഗ് ചെയ്യാൻ നിർദ്ദേശിക്കുന്നുണ്ട്.
















Comments