ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യ ദിന ആഘോഷവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 13 മുതൽ 15 വരെ മിൽമയുടെ പാൽ കവറുകളിൽ ഇനി ത്രിവർണ്ണ പതാകയും ഉണ്ടാകും. സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നുകൊണ്ടുള്ള കവറിന്റെ ചിത്രം ഇതിനോടകം തന്നെ പുറത്തിറങ്ങി കഴിഞ്ഞു. മിൽമയുടെ 525 മില്ലി ഹോമോജനൈസ്‌ഡ് ടോൺഡ് മിൽക്കിന്റെ കവറിലാണ് ത്രിവർണ പതാക അച്ചടിച്ചിട്ടുള്ളത്.
മിൽമ ചിഹ്നത്തിന് മുകളിലായി സ്വാതന്ത്ര്യ ദിനാശംസകൾ നേരുകയും ഇരുവശങ്ങളിലായി പ്രധാനമന്ത്രി സ്വാതന്ത്ര്യ സന്ദേശം നല്കാൻ തിരഞ്ഞെടുത്ത റെഡ്‌ഫോർട്ടും മറുഭാഗത്ത് പശുവിനൊപ്പം ത്രിവർണ്ണ പതാക ഏന്തി നിൽക്കുന്ന പാൽ കർഷകനെയും ഉൾപ്പെടുത്തിയിരിക്കുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരും വിവിധ സന്നദ്ധ സംഘടനകളും ചേർന്ന് സ്വാതന്ത്ര്യ ദിനാഘോഷം ചരിത്രമാക്കാനൊരുങ്ങുകയാണ്. ഈ ആഘോഷത്തിന്റെ ഭാഗമാകാനൊരുങ്ങുകയാണ് മിൽമയും
Comments