നരബലിയിൽ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് യുവാവ്. വിക്ടർ വിക്ടർ ഹ്യൂഗോ മൈക്ക അൽവാരസ് എന്ന 30 കാരനാണ് ഇത്തരത്തിൽ ഒരു അനുഭവമുണ്ടായിരിക്കുന്നത്. ഈ മാസം ആദ്യം ബൊളീവിയയിലെ എൽ ആൾട്ടോയിൽ നടന്ന മദർ എർത്ത് ഫെസ്റ്റിവലിനിടെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അവിടുത്തുകാരുടെ ദേവതയ്‌ക്ക് വഴിപാടുകൾ അർപ്പിച്ച് ആരാധിക്കാൻ പ്രദേശവാസികൾ ഒത്തുകൂടുന്ന ദിവസമാണ് ഇത്. ഇവിടേക്ക് ക്ഷണിക്കപ്പെട്ട അതിഥിയായാണ് വിക്ടർ എത്തിയത്.
ആഘോഷത്തിന്റെ ഭാഗമായി താൻ അമിതമായി മദ്യപിച്ചതായും തുടർന്ന് ബോധം നഷ്ടപ്പെട്ടുവെന്നും വിക്ടർ പറഞ്ഞു. പിന്നീട് പിന്നീട്, മണിക്കൂറുകൾ കഴിഞ്ഞപ്പോൾ മൂത്രമൊഴിക്കാനായി ഉണർന്നു. എന്നാൽ, ഈ സമയം താൻ ചില്ലുകൊണ്ടുള്ള ഒരു ശവപ്പെട്ടിയിലാണെന്ന് മനസ്സിലാക്കുകയായിരുന്നു. ഇത് ചെളികൊണ്ട് മൂടിയിരിക്കുന്നതായും തിരിച്ചറിഞ്ഞുവെന്നും വിക്ടർ വെളിപ്പെടുത്തി.
‘തലേന്ന് രാത്രി താൻ മദ്യപിച്ചിരുന്നു. പിന്നീട്, അൽപം നൃത്തം ചെയ്യുകയും ചെയ്തു. പിന്നെ എന്താണ് നടന്നത് എന്ന് ഓർക്കുന്നില്ല’. വിക്ടർ പറയുന്നു.
‘ഞാൻ കിടക്കുന്നത് എന്റെ കട്ടിലിൽ ആണെന്ന് കരുതി, മൂത്രമൊഴിക്കാൻ ഞാൻ എഴുന്നേറ്റു, എന്നാൽ, തനിക്ക് അനങ്ങാൻ കഴിഞ്ഞില്ല. പിന്നീട്, പുറത്ത് കടക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു. ഇതിനായി താൻ ശവപ്പെട്ടി ഉള്ളിൽ നിന്നും തള്ളിയപ്പോൾ, അതിന്റെ ചില്ല് ചെറുതായി തകർന്നു. ഈ സമയത്ത് പൊട്ടിയ ഭാഗത്തുകൂടി ചെളി അകത്തേക്ക് കയറുകയും ചെയ്തു. എന്നാൽ, അതിൽ നിന്നും തനിക്ക് അത്ഭുതകരമായി പുറത്തേക്ക് കടക്കുവാൻ സാധിച്ചു. പുറത്ത് വന്നപ്പോഴാണ് തന്നെ പ്രദേശവാസികൾ സംസ്‌കരിച്ചിരുന്നുവെന്ന് മനസ്സിലാക്കിയത്.
താൻ പ്രാദേശിക ദൈവത്തിന് നരബലിയായി അർപ്പിക്കപ്പെട്ടുവെന്ന് കരുതുന്നതായ് വിക്ടർ പറയുന്നു. എന്നാൽ വിക്ടറിന്റെ വാദങ്ങളൊന്നും പോലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. ജീവനോടെ കുഴിച്ചിട്ടിട്ടും എന്തുകൊണ്ട് അറിയാൻ സാധിച്ചില്ലെന്നാണ് പോലീസ് ചോദിക്കുന്നത്.തുടർന്ന് ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽനടത്തിയ അന്വേഷണത്തിൽ വിക്ടർ രക്ഷപെട്ടുവെന്ന് പറയപ്പെടുന്ന സ്ഥലത്ത് നിന്നും രക്തക്കറയും മറ്റും കണ്ടെത്തുകയും ചെയ്തു.
















Comments