കൊച്ചി; വോട്ട് ബാങ്കിന്റെ ശക്തികൊണ്ട് മുന്നണികളെ വരച്ച വരയിൽ നിർത്തുകയാണ് കേരളത്തിലെ ഇസ്ലാമിക സമൂഹമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി ബാബു. സൽമാൻ റുഷ്ദി ആക്രമിക്കപ്പെട്ടിട്ടും ജലീലിന്റെ കശ്മീർ വിഷയത്തിലും കേരളത്തിലെ ഇടത് വലത് നേതാക്കൾ പ്രതികരിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സൽമാൻ റുഷ്ദി ആക്രമിക്കപ്പെട്ട് മരണാസന്നനായി കിടന്നിട്ട് രണ്ട് ദിവസമായി. നമ്മുടെ സ്ഥിരം ആവിഷ്‌കാര വാദികൾ ഒരക്ഷരം ഉരിയാടുന്നില്ല. ജലീലിന്റെ കാശ്മീർ വിഷയത്തിലുള്ള രാജ്യ വിരുദ്ധ പരാമർ ത്തിൽ സിപിഎമ്മിനെപോലെ കോൺഗ്രസും മൗനം നടിക്കുകയാണ്. കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്നപ്പോഴും ഇവരുടെ പ്രതികരണം ദുർബലമായിരുന്നുവെന്ന് ആർവി ബാബു ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
10 വയസ്സുകാരിയെ സ്റ്റേജിലേക്ക് വിളിച്ച് അവാർഡ് നൽകിയതിൽ ആക്രോശിച്ച മതനേതാവിന്റെ നടപടിയിലും ഇവർ ദുർബലമായ പ്രതികരണമാണ് നടത്തിയത്. വോട്ട് ബാങ്കിന്റെ ശക്തികൊണ്ട് മുന്നണികളെ വരച്ച വരയിൽ നിർത്തുകയാണ് കേരളത്തിലെ ഇസ്ലാമിക സമൂഹമെന്ന് അദ്ദേഹം പറഞ്ഞു.
പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിക്കുകയും ലഡാക്ക് ഉൾപ്പെടെയുളള പ്രദേശങ്ങളെ ഇന്ത്യൻ അധീന കശ്മീർ എന്ന് പറയുകയും ചെയ്ത ജലീലിന്റെ നിലപാടിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ആർവി ബാബുവിന്റെ പ്രതികരണം.
Comments