ന്യൂഡൽഹി: കഴിഞ്ഞ ദിവസം എൻഐഎ അറസ്റ്റ് ചെയ്ത് ഐഎസ് ഭീകരൻ മൊഹ്‌സിൻ അഹമ്മദിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ജാമിയ മിലിയ ഇസ്ലാമിക യൂണിവേഴ്സിറ്റിയിലെഎഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മൊഹ്സിൻ അഹമ്മദ് രണ്ട് വർഷം മുൻപാണ് ബിഹാറിൽ നിന്നും ഡൽഹിയിലെത്തിയത്. ഈ കാലയളിൽ മിഡിൽ ഈസ്റ്റിലെയും സിറിയയിലെയും ഐഎസ് പ്രവർത്തകരുമായി ഇയാൾ നിരന്തരം ബന്ധം പുലർത്തിയിരുന്നു.
ഭീകരപ്രവർത്തനങ്ങൾക്കായുള്ള പരിശീലന വേളയിൽ, 28കാരിയായ ഒരു പ്രവർത്തകയുമായി അഹമ്മദ് പ്രണയത്തിലായി. ഇവർ അഹമ്മദിനോട് ഐഎസിനോട് കൂറുപുലർത്തുന്നവരിൽ നിന്ന് പണം പിരിക്കാനും ക്രിപ്റ്റോകറൻസി വഴി സിറിയയിലെ അൽഹോൾ ക്യാമ്പിലേക്ക് പണം അയയ്‌ക്കാനും ആവശ്യപ്പെട്ടു. വനിതാ ജിഹാദി പ്രവർത്തകർക്ക് വേണ്ടിയുള്ളതാണ് അൽഹോൾ ക്യാമ്പ്.
എൻഐഎയുടെ ചോദ്യം ചെയ്യലിൽ താൻ യുവതിയുമായി പ്രണയത്തിലാണെന്ന് അഹമ്മദ് സമ്മതിച്ചിരുന്നു.ജിഹാദി പ്രണയത്തിലൂടെയാണ് അൽഹോൾ ക്യാമ്പിലെ സ്ത്രീകൾ പണം പിരിക്കുന്നത്. അഹമ്മദാബാദിലെ ലഹരിമരുന്ന് വ്യാപാരത്തിൽ നിന്നാണ് ഐഎസിന് വലിയ സാമ്പത്തിക സഹായം ലഭിക്കുന്നതെന്നും അഹമ്മദ് വെളിപ്പെടുത്തി.
ബട്ല ഹൗസിൽ വെച്ച് തന്നെ സിറിയ, അഫ്ഗാനിസ്ഥാൻ, ഇന്തോനേഷ്യ, മലേഷ്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ നിരവധി ആളുകളുമായി അഹമ്മദ് പണപ്പിരിവിനായി ബന്ധപ്പെട്ടിരുന്നു. ക്രിപ്റ്റോ വ്യാപാരവും അഹമ്മദ് ആരംഭിച്ചിരുന്നു. പ്രധാനമായും ബിറ്റ് കോയിനിലാണ് അഹമ്മദ് വ്യാപാരം നടത്തിയിരുന്നത്.
















Comments