ന്യൂഡൽഹി : ഹർ ഘർ തിരംഗയുടെ ഭാഗമായി ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ സൂറത്ത് മുതൽ ഡൽഹി വരെ കാറോടിച്ച് യുവാവ്. 1300 കിലോമീറ്റർ ദൂരം രണ്ട് ദിവസം കൊണ്ടാണ് ഇയാൾ സഞ്ചരിച്ചത്. ദേശീയ പതാകയുടെ നിറങ്ങൾ നൽകി നവീകരിച്ച ആഢംബര കാറിലായിരുന്നു യാത്ര. സൂറത്ത് സ്വദേശിയായ സിദ്ധാർത്ഥാണ് ഈ വേറിട്ട ആശയവുമായി രംഗത്തെത്തിയത്.
ഹർ ഘർ തിരംഗ ക്യാമ്പെയ്‌നെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ തന്റെ ജാഗ്വർ കാറിന്റെ നിറം മാറ്റി ദേശീയ പതാകയുടെ നിറമാക്കിയത് എന്ന് സിദ്ധാർത്ഥ പറയുന്നു. രണ്ട് ലക്ഷം രൂപ ചിലവാക്കിയാണ് ഇത് നവീകരിച്ചത്. ദേശീയ പതാക വീശി സഹയാത്രികനൊപ്പം പാർലമെന്റിന് സമീപം വാഹനമോടിക്കുന്ന സിദ്ധാർത്ഥിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കാറിന്റെ ബോണറ്റിൽ ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന് എഴുതിയിരിക്കുന്നത് കാണാം.
#WATCH | Delhi: A youth from Gujarat spent Rs 2 lakhs to revamp his car on the theme of #HarGharTiranga
“To make people aware of the campaign, I drove from Surat (Gujarat) to Delhi in my car in 2 days… we want to meet PM Modi & HM Amit Shah," said Sidharth Doshi pic.twitter.com/yC34603HaY
— ANI (@ANI) August 14, 2022
ഹർ ഘർ തിരംഗയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ താൻ രണ്ട് ദിവസം യാത്ര ചെയ്ത് ഡൽഹിയിൽ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹർ ഘർ തിരംഗ എന്ന ആശയം തന്നെ വല്ലാതെ സ്വാധീനിച്ചു. അദ്ദേഹത്തെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാൻ ആഗ്രഹമുണ്ടെന്നും അവരെ സന്ദർശിക്കാനുള്ള അനുമതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിദ്ധാർത്ഥ് പറയുന്നു.
പാർലമെന്റിന് മുന്നിലൂടെ നവീകരിച്ച കാറിൽ ദേശീയ പതാകയുമായി യാത്ര ചെയ്യുന്ന ഇയാളുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
Comments